എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Monday, May 27, 2019

വിശാലമനസ്കരാവാം... നന്മയുള്ളവരാകാം..

റമളാൻ വസന്തം- 22

അമീൻ തിരുത്തിയാട്

  പ്രവാചകൻ (സ്വ)യെപ്പറ്റി അവിടുത്തെ പത്നി ആയിഷ (റ)യോട് ചോദിക്കപ്പെട്ട സന്ദർഭത്തിൽ അവര് പറയുന്നുണ്ട്:
كان خلقه قرآنا
അദ്ദേഹത്തിന്റെ സ്വഭാവം ഖുർആൻ ആയിരുന്നു എന്ന്. എന്ത് കൊണ്ടാണ് അദ്ദേഹത്തെപ്പറ്റി അങ്ങനെ പറഞ്ഞത്? അതെ, അദ്ദേഹം സൗമ്യശീലനും വിശാലമനസ്കനുമെല്ലാമായിരുന്നു. ഖുർആൻ പഠിപ്പിച്ച രീതിയിലായിരുന്നു അദ്ദേഹം ജീവിച്ചത്. അനാഥകളെയും അഗതികളെയും പരിഗണിക്കുന്ന വ്യക്തി ആയിരുന്നു അദ്ദേഹം.
   കഠിനഹൃദയമുള്ള ഉമർ(റ)നെ ലോലഹൃദയനാക്കി മാറ്റിയതും ഖുർആനായിരുന്നു.അബൂബക്കർ(റ)നെ മാറ്റിയതും ഖുർആനായിരുന്നു. സ്വഹാബാക്കളെ മുഴുവൻ സൽസ്വഭാവികളാക്കിയത് ഖുർആനായിരുന്നു. നമുക്കും അത്തരത്തിൽ മാറണ്ടേ? തീർച്ചയായും നാം മാറണമെന്ന് ചിന്തിക്കാതെ അല്ലാഹു നമ്മെ മാറ്റുകയില്ല.
إنّ اللّٰه لا بغير مابقوم حتى يغيّرو ما بأنفسهم...
അത് കൊണ്ട് നാം മാറണമെങ്കിൽ ആദ്യം നാം സ്വയം തീരുമാനിക്കുക, അപ്പോൾ അല്ലാഹു നമ്മെ മാറ്റും.. തീർച്ച....

Sunday, May 26, 2019

റമളാൻ അവസാന പത്തിലേക്ക് പ്രവേശിക്കുമ്പോൾ

റമളാൻ വസന്തം- 21

അമീൻ തിരുത്തിയാട്

  അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന്റെ ഫലമായി ഒരു റമളാൻ മാസം നമ്മിലേക്ക് കടന്ന് വരികയും അതിന്റെ മൂന്നിൽ രണ്ട് ഭാഗം നമ്മിൽ നിന്ന് വിട പറയുകയും ചെയ്തു. കഴിഞ്ഞു പോയ ദിനരാത്രങ്ങളിൽ നാം പ്രവർത്തിച്ച നമ്മുടെ നമസ്കാരങ്ങളുൾപ്പടെയുള്ള സൽകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കുകയും തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ.
  റമളാനിന്റെ ഏറ്റവും ശ്രേഷ്ഠമായ അവസാന പത്തിലേക്ക് നാം പ്രവേശിച്ചിരിക്കുന്ന സന്ദർഭത്തിൽ കഴിഞ്ഞു പോയ ദിവസങ്ങളെ നാം എത്രമാത്രം ഉപയോഗപ്പെടുത്തി എന്നും വരും ദിവസങ്ങളിൽ എന്തെല്ലാം പ്രവർത്തിക്കണമെന്നുമെല്ലാം നാം സ്വന്തത്തോട് തന്നെ ചോദിച്ചു നോക്കേണ്ടതുണ്ട്. നാമൊരു ആത്മ വിചാരണ നടത്തേണ്ടതുണ്ട്.
  ഇനിയുള്ള ദിവസങ്ങളിൽ പ്രത്യേകിച്ച് ഒറ്റയായ രാത്രികളിൽ നാം ധാരാളമായിക്കൊണ്ട് ഖുർആൻ പാരായണം ചെയ്യുകയും നമസ്കരിക്കുകയും പാപമോചനം തേടുകയും മറ്റ് സൽകർമ്മങ്ങൾ അധികരിപ്പിക്കുകയും ചെയ്യണം. അത് പോലെ തന്നെ ഒറ്റയായ രാത്രികളിൽ നാം അനുഗ്രഹീത രാത്രിയായ ആയിരം മാസങ്ങളെക്കാൾ ഉത്തമമായ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുകയും ചെയ്യണം. ആ രാത്രിയിൽ വല്ല നന്മയും പ്രവർത്തിച്ചാൽ വമ്പിച്ച പ്രതിഫലമാണ് അല്ലാഹു നമുക്ക് വാഗ്ദാനം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ആ രാത്രിയെ പ്രതീക്ഷിച്ചിരിക്കുകയും സൽകർമ്മങ്ങൾ അധികരിപ്പിക്കുകയും ചെയ്യുക.
  നാഥൻ അനുഗ്രഹിക്കട്ടെ.

Saturday, May 25, 2019

നല്ലത് സംസാരിക്കാം, നല്ലത് പ്രവർത്തിക്കാം

റമളാൻ വസന്തം- 20

അമീൻ തിരുത്തിയാട്

  മനുഷ്യരെന്ന നിലയിൽ ഓരോ ദിവസവും  പല തും ധാരാളമായിക്കൊണ്ട് തന്റെ സഹജീവികളോട് സംസ്കാരിക്കുന്നവരാണ് നമ്മൾ. നമ്മുക്ക് സംസ്കാരിക്കാനുളള കഴിവും നാവുമെല്ലാം അല്ലാഹു നൽകിയ അപാരമായ അനുഗ്രഹങ്ങളാണ്. ഈ അനുഗ്രഹങ്ങൾക്കെല്ലാം നാം അവനോട് നന്ദി കാണിക്കാറുണ്ടൊ? നമ്മെ പോലെ സംസാരിക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന എത്രെയെത്ര പേർ?
   നമ്മുടെ നാവിനെയും സംസാരത്തേയും നാം സൂക്ഷിക്കണം പ്രവാചകൻ (സ്വ) പറഞ്ഞു:

قل خير، أو ليصمت
"നല്ലത് പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക" എത്ര നല്ല കാര്യം !!!
  ഒരിക്കൽ പ്രവാചകൻ (സ്വ) പറഞതായിട്ട് നമുക്ക് കാണാൻ കഴിയും" നിങ്ങളിലാരെങ്കിലും 2 താടിയെല്ലുകൾക്കിടയിലുള്ളതിനെപറ്റിയും 2 തുടയെല്ലുകൾക്കിടയിലുളളതിനെപറ്റിയും എനിക്ക് ഉറപ്പ് തിരകയാണെങ്കിൽ നിങ്ങൾക്ക് ഞാൻ സ്വർഗ്ഗം ഉറപ്പു തരാം" അത്രയും നാശം വിതക്കാനും പ്രശ്നമുണ്ടാക്കാനും കഴിയുന്നതാണ് 'നാവ്' എന്ന അവയവം.
  മനുഷ്യർ വരുത്തിവെക്കുന്ന വിപത്തിലധികവും നാവിനാൽ വിധിച്ചതാണെന്നും മുഹമ്മദ് നബി (സ്വ) പറഞ്ഞിരിക്കുന്നു.
  അതു കൊണ്ട് നല്ലതുമാത്രം സംസാരിക്കാം, സംസാരം നിയന്ത്രിക്കാം...
                                                             

Friday, May 24, 2019

അല്ലാഹുവിന്റെ അടിമക്ക് അല്ലാഹു പോരെ...

റമളാൻ വസന്തം- 19

അമീൻ തിരുത്തിയാട്

   പതിനേഴാമത് ലോകസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നു. എക്സിറ്റ് പോൾ ഫലങ്ങൾ പോലെ തന്നെ, നാമോരോരുത്തരും ഭയപ്പെട്ട പോലെ തന്നെ ബി.ജെ.പി എന്ന പാർട്ടി വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. ഈ സന്ദർഭത്തി നമ്മിൽ അധികമാളുകളുടെയും ഭയം ഇനിയെന്തൊക്കെ നടക്കും എന്നതാണ്. ഇവിടെ നടപ്പിലായത് അല്ലാഹുവിന്റെ വിധിയാണ്.തുടർന്നുള്ള കാര്യങ്ങളിലും ആ നാഥന്റെ മേൽനോട്ടമുണ്ടാകും.
أليس اللّٰه بكافٍ عبده....
" അല്ലാഹുവിന്റെ അടിമക്ക് അല്ലാഹുപോരെ " എന്ന ചോദ്യം ഇവിടെ വളരെയധികം പ്രസിദ്ധമാണ്. നാം ഒരിക്കലും ഭയപ്പെടേണ്ട. നമുക്ക് അല്ലാഹുവുണ്ട്. അവരെക്കാളധികം യുക്തിപൂർവ്വം പ്രവർത്തിക്കുന്നവനാണ് അല്ലാഹു.
إِنَّهُمْ يَكِيدُونَ كَيْدًا

وَأَكِيدُ كَيْدًا

തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും, ഞാനും [അല്ലാഹു] (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും...
  അത് കൊണ്ട് നാം ഭയപ്പെടേണ്ട. എല്ലാം നാഥനിലേക്ക് ഭരമേൽപിക്കാം.....

Thursday, May 23, 2019

റമളാനും തെരഞ്ഞെടുപ്പ് ഫലവും

റമളാൻ വസന്തം- 18

അമീൻ തിരുത്തിയാട്

  ഇന്ന് മെയ്‌ 23,  ഇന്ത്യൻ ജനാതിപത്യ വ്യവസ്ഥ പ്രകാരം അടുത്ത അഞ്ചു വർഷം ആര് ഇന്ത്യയെ ഭരിക്കും എന്ന് അറിയുന്ന ദിനം. ആശങ്കകളുണ്ട്, ആകുലതകളുണ്ട്. എന്തായാലും സർവ്വശകനായ നാഥൻ വിധിച്ചത് നടക്കും. നമുക്കനുകൂലമായ വിധിയായിരിക്കട്ടെ, നീതിബോധമുള്ള, ദൈവഭയമുള്ള ഭിന്നിപ്പിച്ച് ഭരിക്കാത്ത നല്ല ഒരു ഭരണാധികാരിയെ നമുക്ക് ലഭിക്കട്ടെ...
  ഈ സന്ദർഭത്തിൽ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം പൊതുവെ നാം കണ്ട് വരുന്ന ചീത്ത വിളികളും, ആക്രമണങ്ങളും, മറ്റ് മോഷം പ്രവർത്തനങ്ങളുമെല്ലാം നാം മാറ്റി നിർത്തേണ്ടതുണ്ട്. മറിച്ച് പ്രാർത്ഥനയാണ് ഇന്ന് നമുക്കാവശ്യം. ഒരു പക്ഷേ നമ്മിൽ ഓരോരുത്തരുടെയും നോമ്പിന്റെ ശക്തി തിരിച്ചറിയാനുള്ള ഒരു പരീക്ഷണമാകും ഇന്നത്തെ ദിവസം. മോഷം പ്രവർത്തനങ്ങളെല്ലാം നാം മാറ്റി നിർത്തണം. പ്രവാചകൻ (സ്വ) പറയുന്നുണ്ട്:
من لم يدع قول الزور والعمل به وليس للّٰه حاجة في أن يدع طعامه وشرابه...
"ആരെങ്കിലും മോഷം സംസാരവും അത്തരം പ്രവർത്തനങ്ങളും ഉപേക്ഷിക്കുന്നില്ല എങ്കിൽ അവൻ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ല"
  അത് പോലെ തന്നെ നമ്മുടെ സംസാരത്തെ നാം സൂക്ഷിക്കേണ്ടതുണ്ട്. അതിനെ നിയന്ത്രിക്കേണ്ടതുണ്ട്. പരദൂഷണം പോലുള്ള കാര്യങ്ങൾ നമ്മിൽ നിന്നുണ്ടായിക്കൂടാ, ഖുർആനിൽ നമുക്ക് കാണാം:
يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِنْ قَوْمٍ عَسَىٰ أَنْ يَكُونُوا خَيْرًا مِنْهُمْ وَلَا نِسَاءٌ مِنْ نِسَاءٍ عَسَىٰ أَنْ يَكُنَّ خَيْرًا مِنْهُنَّ ۖ وَلَا تَلْمِزُوا أَنْفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَنْ لَمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ (11) يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَحِيمٌ (12)
"സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍ (11) സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു (12)
  അത് കൊണ്ട് തന്നെ അനാവശ്യ സംസാരങ്ങളൊഴിവാക്കി കൊണ്ട് നമുക്ക് ജീവിക്കാം... നാഥൻ അനുഗ്രഹിക്കട്ടെ...

Wednesday, May 22, 2019

റമളാൻ പതിനേഴും ബദ്‌രീങ്ങളും.


റമളാൻ വസന്തം-17

അമീൻ തിരുത്തിയാട്

എന്താണ് ഈ ബദ്ർ യുദ്ധം...?
ഹിജ്റ  രണ്ടാം വർഷം റമദാൻ 17ന്  മക്കാ മുശ്രിക്കുകളുമായി നടന്ന ഇസ്‌ലാമിലെ ആദ്യത്തെ യുദ്ധം. ഇസ്‌ലാമിന്റെ സംരക്ഷണത്തിന് വേണ്ടി നടന്ന യുദ്ധം.
ഖുർആൻ അതിനെ പറ്റി പറയുന്നു:
إِذۡ تَسۡتَغِیثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّی مُمِدُّكُم بِأَلۡفࣲ مِّنَ ٱلۡمَلَـٰۤىِٕكَةِ مُرۡدِفِینَ
"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി"
   ഇന്ന് റമളാൻ പതിനേഴിന് നടക്കുന്നതെന്താണ്? മരിച്ച് മൺമറഞ്ഞ് പോയ ബദ്രീങ്ങളെ വിളിച്ചുള്ള പ്രാർത്ഥന. ബദ്റിൽ പങ്കെടുത്ത സ്വഹാബാക്കൾ തന്നെ ബദ്റിന്റെ രണാങ്കണത്തിൽ വെച്ച് കൊണ്ട് അല്ലാഹുവിനോടായിരുന്നു പ്രാർത്ഥിച്ചത്. പിന്നെ എങ്ങനെയാണ് നാം അവരെ വിളിച്ച് പ്രാർത്ഥിക്കുക.
  ചിന്തിക്കുക സമൂഹമേ... എങ്ങോട്ടാണ് നാം പോകുന്നത്?

Tuesday, May 21, 2019

അജയ്യമാണ് വിശുദ്ധ ഖുർആൻ


റമളാൻ വസന്തം- 16

അമീൻ തിരുത്തിയാട്

   വിശുദ്ധ ഖുർആൻ മാനവർക്ക് മാർഗ്ഗദീപമാണ്, വഴികാട്ടിയാണ്. ഖുർആനിലൂടെ അതിലേക്കിറങ്ങി സഞ്ചരിച്ചാൽ, അതിനെ ആഴത്തിൽ മനസിലാക്കിയാൽ അതിൽ ധാരാളം വിസ്മയങ്ങൾ നമുക്ക് കാണാൻ കഴിയും.
  വിശുദ്ധ ഖുർആൻ ധാരാളം പ്രത്യേകതകൾ നിറഞ്ഞ ഒരു ഗ്രന്ഥമാണ്. ഏത് കഠിന ഹൃദയനെയും ലോലഹൃദയനാക്കി മാറ്റാൻ ഈ ഖുർആനിന് സാധിക്കും. അത് കൊണ്ടാണ് ഈ ഖുർആൻ മൂലം ഉമർ (റ) മാറിയത്. ഏതൊരാളെയും സന്മാർഗത്തിലേക്ക് നയിക്കാൻ ഇതിന് സാധിക്കും. അത് കൊണ്ടാണ് ഡോ. കീത്ത് മൂർ അടക്കമുള്ള ധാരാളക്കണക്കിന് ശാസ്ത്രജ്ഞന്മാരും ഇസ്ലാമിക വിമർശകരും ഇസ്ലാം സ്വീകരിച്ചത്.
  ഇത്തരത്തിൽ ഖുർആൻ നമ്മുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കണമെങ്കിൽ നാം ഖുർആനെ ആഴത്തിൽ പഠിക്കണം, അതിനെ മനസിലാക്കണം. അങ്ങനെയെങ്കിൽ നമുക്കും മാറ്റങ്ങളുണ്ടാകും. അപ്പോൾ നമുക്ക് ഖുർആനിലെ ശാസ്ത്ര വിസ്മയങ്ങളെപ്പറ്റി മനസിലാകും. ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമോ, ഒരു സാഹിത്യ ഗ്രന്ഥമോ അല്ലാ എന്ന് മനസ്സിലാകും... അത് വഴി ഖുർആനിനെ കൂടുതലായി മനസിലാക്കാനാകും.
  അത് കൊണ്ട് ഖുർആൻ പഠിക്കുക, അത് ജീവിതത്തിൽ പകർത്തുക. നാഥൻ അനുഗ്രഹിക്കട്ടെ...

അജയ്യമാണ് വിശുദ്ധ ഖുർആൻ, മറക്കാൻ പറ്റാത്തതാണ് തദ്‌ബീർ'19


  ആദ്യമായിട്ടാണ് ഇത്തരത്തിൽ വിശുദ്ധ ഖുർആനിനെപ്പറ്റി ആഴത്തിൽ പഠിക്കുന്നതും പഠിച്ച കാര്യങ്ങൾ ആളുകൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതും, എത്രമാത്രം വിസ്മയമാണ് ഈ ഗ്രന്ഥം എന്ന് അതിലേക്കിറങ്ങി ചെല്ലുമ്പോൾ മാത്രമേ മനസ്സിലാവൂ... അതിനുള്ള അവസരമാണ് 'തദ്ബീർ'.
  വളരെയധികം ആകാംക്ഷയോടെയാണ് ഇന്ന് മലപ്പുറം ഈസ്റ്റ് ജില്ലയുടെ തദ്ബീറിലേക്കെത്തിയത്. ആദ്യമായിട്ടാണ് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത്. അതിന്റെതായ വ്യാകുലതകളുണ്ടായിരുന്നു.
  ആദ്യമായി നന്ദി പറയേണ്ടത് ജ്യേഷ്ഠസുഹൃത്തും കോളേജിലെ സീനിയറുമായ ജംഷാദ്ക്കക്കാണ്. അദ്ദേഹമാണ് എന്നെ ഇതിലേക്കെത്തിച്ചത്.
  മെയ് പതിമൂന്നിന് വൈകുന്നേരം  3 മണിക്കാണ് ഈ പരിപാടിയെക്കുറിച്ച് അദ്ദേഹത്തിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിലൂടെ അറിയുന്നത്. വിശദ വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹമെനിക്ക് മറ്റു കാര്യങ്ങൾ അയച്ചു തരികയും പങ്കെടുത്തു കൂടെ എന്ന് ചോദിക്കുകയും ചെയ്തു. എന്നിലുള്ള താൽപര്യം കണ്ടിട്ടാകാം പിന്നീട് അദ്ദേഹം എനിക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകി. മത്സരത്തിൽ പങ്കെടുക്കാനായി അപ്സ്ട്രാക്ട് അയക്കേണ്ട അവസാന ദിവസമായിരുന്നു അന്ന്. അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശപ്രകാരം അധികമാരും തെരഞ്ഞെടുക്കാത്ത ഒരു വിഷയം കണ്ടെത്തി അന്ന് രാത്രി തന്നെ അപ്സ്ട്രാക്ട് അയച്ചു. വിഷയം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത് പിതൃസഹോദരനായിരുന്നു. അവിടന്നങ്ങോട്ട് ഓരോ ദിവസവും ഒരനുജന്റെ പരിഗണന തന്ന് കൊണ്ട് ജംഷാദ്ക്ക എനിക്ക് വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും തന്നു.
അന്നാണ് എനിക്ക് മനസിലായത്, സംഘടനാ പരിധികൾക്കപ്പുറമാണ് സുഹൃത് ബന്ധമെന്ന്.
  ഇന്ന് രാവിലെ കുനിയിൽ അറബിക് കോളേജിലെത്തിയത് മുതൽ ഹൃദയമിടിപ്പ് കൂടുതലായിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന 6 പേരിൽ ഞാൻ മാത്രമായിരുന്നു പുതുമുഖം.  വിഷയാവതരണത്തിനായി വേദിയിലേക്ക് ചെന്നപ്പോൾ ഹൃദയമിടിപ്പ് വീണ്ടും കൂടി. കാരണം മുന്നിലിരിക്കുന്ന സദസിൽ കോളേജിലെ സീനിയേഴ്‌സുണ്ട്, സുഹൃത്തുക്കളുണ്ട്, ആത്മ സുഹൃത്തുക്കളായ സഹപാഠികളുണ്ട്, അദ്ധ്യാപകരുണ്ട്, പരിചയക്കാരുണ്ട്. എങ്കിലും അതൊന്നും വകവെക്കാതെ ഞാൻ വിഷയമവതരിപ്പിച്ചു. അവതരണത്തിന് ശേഷം ജഡ്ജിംഗ് പാനലിൽ നിന്ന് കൊണ്ട് TPM റാഫി സാറിന്റെ ചില നിർദ്ദേശങ്ങൾ, 3 ജഡ്ജുമാക്കും നെഗറ്റീവുകൾ മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. അത് കേട്ട് തളർന്ന എനിക്ക് അവിടെ വെച്ച് കൂട്ടായതും പ്രിയ ജ്യേഷ്ഠ സുഹൃത്ത് ജംഷാദ്ക്ക തന്നെ...
  ജംഷാദ്ക്കയുടെ മുഖം കാണുമ്പോൾ തന്നെ സങ്കടം വരുന്നുണ്ടായിരുന്നു. പരിപാടിയുടെ സമാപന സെഷനിലെത്തിയപ്പോൾ അദ്ദേഹമെന്നോട് ചോദിച്ചു. "അമീനെ, എനിക്ക് പ്രതീക്ഷയൊന്നുമില്ല. നിനക്കെന്തെങ്കിലും പ്രതീക്ഷയുണ്ടോ?" ഇല്ലായെന്ന അർത്ഥത്തിൽ തലയാട്ടാൻ മാത്രമേ സാധിച്ചുള്ളൂ. സങ്കടം കൊണ്ട് കണ്ണു നിറഞ്ഞു പോയി... മത്സരഫലം പ്രഖ്യാപിക്കുമ്പോൾ മൂന്നാം സ്ഥാനം കിട്ടിയ ആളെയായിരുന്നു ആദ്യം പറഞ്ഞത്. രണ്ടാം സ്ഥാനം നേടിയത് "ഗണിത ശാസ്ത്രത്തിലെ...." എന്ന് പറഞ്ഞപ്പോഴേക്കും എന്റെ വലത് വശത്തിരുന്ന് എന്റെ വലത് കൈപ്പത്തിയെ ഇരു കൈകൾ കൊണ്ടും കൂട്ടിപ്പിടിച്ച് നെഞ്ചിലേക്കമർത്തുന്നതോടൊപ്പം "അമീനെ കിട്ടിയെടാ" എന്ന് പറഞ്ഞ ജംഷാദ്ക്കാ.... ഒരിക്കലും മറക്കില്ല, നിങ്ങളുടെ ആ കുട്ടിപ്പിടുത്തം. ആദ്യം സങ്കടം കൊണ്ട് നിറഞ്ഞ കണ്ണുകൾ അപ്പോഴേക്കും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അതിന് ശേഷം ആ ജ്യേഷ്ഠ സുഹൃത്ത് പറഞ്ഞ ഒരു വാചകം കൂടി... " അടുത്ത വർഷത്തെ തദ്ബീറിൽ എന്തായാലും പങ്കെടുക്കണം, ഒന്നാം സ്ഥാനം നേടണം"...
    ഖുർആൻ പoനത്തിന് സംഘടന എന്നത് ഒരു പ്രശ്നമേയല്ല എന്നെനിക്ക് മനസിലായി... ഇതൊരു തുടക്കം മാത്രം... ഇനിയങ്ങോട്ട് സാധിക്കുന്ന തദ്ബീറിലെല്ലാം ഞാനുണ്ടാകും... ഇൻഷാ അല്ലാഹ്,
  അടുത്തൊരു തദ്ബീറിനായുള്ള കാത്തിരിപ്പുകളോടെ...

✒ അമീൻ തിരുത്തിയാട്

#ജംഷാദ്ക്കാ... സ്നേഹം മാത്രം...


Wikipedia

Search results