റമളാൻ വസന്തം 24
നമ്മുടെയൊക്കെ ജീവിതത്തിൽ പലതരത്തിലുള്ള പല സ്വഭാവത്തിലുള്ള ആളുകൾ വന്നു പോയിരിക്കാം. ചിലരൊക്കെ ചിലപ്പോൾ നമുക്കേറെ വേണ്ടപ്പെട്ടവർ തന്നെയാവും. പക്ഷേ എല്ലാവരുടെയും എല്ലാ രീതികളും നമുക്കത്ര ഇഷ്ടമായി കൊള്ളണമെന്നില്ല.
നമുക്ക് ഇഷ്ടമാവാത്തതോ നാം ഉദ്ദേശിക്കാത്തതോ ആയ എന്തെങ്കിലും പ്രവർത്തിച്ചു എന്ന പേരിൽ പലപ്പോഴും പലരെയും കുറ്റപ്പെടുത്തുന്നവരാണ് നമ്മൾ. കുറ്റാരോപിതനാകുന്ന വ്യക്തിക്ക് എന്താണ് പറയാനുള്ളതെന്ന് പോലും കേൾക്കാൻ തയ്യാറാകാതെ, തന്റെ ഭാഗം മാത്രം വെച്ച് എല്ലാം വാദിക്കുന്നവരാകും മുൻപ് മറ്റവനെ കൂടെ തിരിച്ചറിയാൻ ശ്രമിക്കുക. അവന്റെ ഉള്ളറിയുന്നവരാവുക. കാരണം, നമ്മൾ കേൾക്കുന്നതും കാണുന്നതും ഊഹിക്കുന്നതും ഒരുപക്ഷേ സത്യമാവണമെന്നില്ല....
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment