എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

ഭരമേൽപ്പിക്കാൻ നാഥനില്ലേ...

 റമളാൻ വസന്തം 7

ഇഹലോക ജീവിതത്തിൽ സ്വാഭാവികമാണ് പ്രയാസങ്ങളും വിഷമങ്ങളും... എന്ന് കരുതി ജീവിതം തന്നെ അവസാനിപ്പിക്കാനോ മറ്റു വല്ല കടും കൈ ചെയ്യാനോ നമ്മൾ തയ്യാറാവാനും പാടില്ല. നമുക്ക് തന്നേ പലവിധ പ്രയാസങ്ങൾ ഉണ്ടാവും. നമ്മുടെ കാര്യങ്ങൾ നമ്മൾ നമ്മുടെ നാഥനിലേക്ക് ഭരമേൽപ്പിക്കുകയാണ് വേണ്ടത്. അങ്ങനെയാണല്ലോ ഇബ്രാഹിം (അ) നമുക്ക് കാണിച്ചു തന്ന മാതൃക. നംറൂദിന്റെ തീ കുണ്ഡാരത്തിലേക്ക് എടുത്തെറിയപ്പെട്ടപ്പോൾ

حسبي الله ونعم الوكيل

എന്നായിരുന്നു ആ പ്രവാചകൻ ഉറക്കെ വിളിച്ചു പറഞ്ഞത്. അത് തന്നെയാണല്ലോ മുഹമ്മദ്‌ (സ്വ) നമ്മെ പഠിപ്പിച്ചത്.

തന്റെ ഒട്ടകത്തെ അഴിച്ചു വിട്ടിട്ട് ഞാൻ അല്ലാഹുവിൽ ഭരമേൽപ്പിച്ചിരിക്കുന്നു എന്ന് പറഞ്ഞ മനുഷ്യനോട് ആ പ്രവാചകൻ പറയുന്നുണ്ട്. നീ നിന്റെ ഒട്ടകത്തെ ബന്ധിക്കുക. എന്നിട്ട് ഭരമേൽപ്പിക്കുക എന്ന്. നമ്മുടെ ബാധ്യതകൾ നിറവേറ്റിയ ശേഷമാണ് നാഥനിൽ ഭാരമേൽപ്പിക്കേണ്ടത്.

നമുക്ക് ബാധിക്കുന്ന ഓരോ കാര്യത്തിലും നമ്മുടെ നാഥനിൽ നമുക്ക് ഭരമേൽപ്പിൽക്കാം... 

No comments:

Wikipedia

Search results