റമളാൻ വസന്തം 8.2
ചേർത്തുപിടിക്കലുകളുണ്ടാകട്ടെ...
ജപ്പാനിലെ ഒരു മൃഗ ശാലയിലെ കുഞ്ഞ് ഒറാങ്ഉട്ടാങ് ആയ പഞ്ചാണല്ലോ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ചകളിലൊന്ന്...
ജനിച്ച ഉടനെ മാതൃ സ്നേഹം വിലക്കപ്പെട്ട കുഞ്ഞിന് അധികൃതർ നൽകിയ സോഫ്റ്റ് ടോയ് ആയ പ്ലഷിൽ സ്നേഹവും ചേർത്ത് പിടിക്കലും കാണുന്ന ഒരു മിണ്ടാപ്രാണി... കാണുന്നവരുടെ ഉള്ളുലയ്ക്കുന്നൊരു കാഴ്ച...
ഇനി നമ്മൾ സ്‌ക്രീനിൽ നിന്നൊന്ന് പുറത്തേക്ക് നോക്കുക... നമ്മുടെ ചുറ്റുവട്ടങ്ങളിൽ നമ്മുടെയൊക്കെ ചേർത്ത് പിടിക്കലുകളും തലോടലുകളും ആഗ്രഹിക്കുന്ന, അതിനർഹരായ ആരെങ്കിലുമൊക്കെയുണ്ടോ... പ്രിയപ്പെട്ടവർ നഷ്ടമായവരോ, പ്രയാസത്തിന്റെയും പ്രതിസന്ധികളുടെയും നടുക്കടലിൽ നിലയില്ലാതെ മുങ്ങി താഴുന്നവരോയൊക്കെയായ് ആരെങ്കിലും... കണ്ടില്ലെന്ന് നടിക്കരുത് പ്രിയരേ... തന്നെകൊണ്ടാവുന്നതെന്താണോ അതവർക്ക് നൽകുക... കേവലം ഒരു വാക്ക് കൊണ്ടോ.. നോക്ക് കൊണ്ടോ... സാമ്പത്തികമായോ മാനസികമായോ...
പഞ്ചിന് പ്ലഷ് എന്ന പോലെ മറ്റുള്ളവർക്ക് സ്നേഹത്തിന്റെ തലയണകളായി മാറുക.. അതിലൂടെ ചേർത്ത് പിടിക്കലുകളുണ്ടാകട്ടെ...
No comments:
Post a Comment