റമളാൻ വസന്തം 3
ജീവിത പ്രതീക്ഷകളായ ഹൃദയ താളങ്ങളുമായി കണ്ണീരൊഴുക്കും മുൻപ്, ആയുഷ് കാലത്തെ മുറിവുണക്കും മുൻപ്, നമൊന്ന് ചുറ്റിലും നോക്കേണ്ടതുണ്ട്. അപ്പോൾ ചില കണ്ണുനീരുകൾ നാം കാണില്ലേ...?
നാമാരെയെങ്കിലും കരയിച്ചിട്ടുണ്ടോ...? ഉണ്ടാകുമല്ലേ...
അങ്ങനെയെങ്കിൽ ആ കണ്ണുനീരല്ലേ ആദ്യം വറ്റേണ്ടത്...!! നമ്മുടെ ചെറിയൊരു വാക്കുകൊണ്ടോ പ്രവർത്തനം കൊണ്ടോ ഒരാളുടെ മനസ്സ് വേദനിച്ചാൽ അതിനുത്തരവാദി നാമല്ലേ..? അപ്പോൾ ആ മുറിവാണ് ആദ്യം ഉണക്കേണ്ടത്. അവരോടാണ് നാമാദ്യം മാപ്പ് തേടേണ്ടത്. ആ മുറിവ് പറ്റിയ ഹൃദയത്തിൽ സ്നേഹത്തിന്റെ ഔഷധം വക്കാനാകണം. അതിനും ശേഷം അകലെയുള്ള വാനത്തിലേക്ക് പ്രാർത്ഥനയുടെ കരങ്ങളുയർത്തണം.
റമളാൻ വസന്തം 4.0
No comments:
Post a Comment