എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

റൗള...♥

 
واها بحزن سائل من قلبنا
دمع كثير من عيون جارية
يا قلبي لا تحزن ولا تتحير
إن الفراق كذا علينا واجبة
اليوم نذكر ذكريات معك
حلو لذيذ مؤلم قد ذاكرة
في قلوب الدارسين من العديد
عاما فعاما أن تقوم قائمة
أنت لا تنسى من نفوسنا
أنت أبدأ تكون باقية ( ۲ )

✒️ *أمين ترتياد*

ഒരായിരം ഓർമ്മകൾ മനസ്സിലേക്കെത്തുന്ന,  ഹൃദയത്തിനകത്ത് ആഹ്ലാദം തുളുമ്പുന്ന, കാലമെത്രകഴിഞ്ഞാലും മറക്കാനാവാത്ത,

വിജ്ഞാനത്തിന്റെ പൂന്തോപ്പിൽ നിന്നും പടിയിറങ്ങുകയായി...

വന്നു കയറിയവർ ഇറങ്ങി പോകണമെന്നുള്ളത് വിധിയുടെ അനിവാര്യതയാണ്. ഓരോ വർഷവും ഓരോ ചങ്ങാതി കൂട്ടങ്ങൾ റൗളത്താബാദിന്റെ മണ്ണിൽ നിന്നും വിടചൊല്ലുന്നു...

വർഷങ്ങൾക്കപ്പുറം വകതിരിവില്ലാത്ത പ്രായത്തിൽ പല വഴികളിൽ നിന്നായി വന്നു ചേർന്ന് ഒന്നായി ഒരുമിച്ച് ഒഴുകിയവർ,

ആഹ്ലാദവും ചിരിയും കരച്ചിലും എല്ലാം കൂടി കലർന്ന പഞ്ച വർഷങ്ങൾ,
എല്ലാം ഇന്നലത്തെ മഴയിൽ പെയ്തു ചോർന്ന പോലെ,

അറിവിനൊപ്പം തിരിച്ചറിവും പകർന്ന് ഫാറൂഖാബാദിന്റെ മാതൃഹൃദയം നമ്മെ യാത്രയാക്കുകയാണ്,

കാലചക്രം കറങ്ങിത്തിരിഞ്ഞ് നാം പല ദേശങ്ങളിലായി പടർന്ന് പന്തലിക്കും,

എന്നാലും...
റൗളത്താബാദിന്റെ ബെഞ്ചുകളിൽ നമ്മുടെ കൈപ്പടകൾ അവശേഷിക്കും,
കലപില ശബ്ദം കൂട്ടി ചെറു കൂട്ടങ്ങളായി നമ്മൾ കയറിയിറങ്ങിയ ഗോവണിപ്പടികളിൽ നമ്മുടെ സ്വരം അലയടിക്കും,
സഹപാഠികളുടെയും അധ്യാപകരുടെയും ഓർമ്മകളിൽ നമ്മൾ ബാക്കിയാകും.

സൊറ പറഞ്ഞിരുന്ന ബദാംമര ചുവടും, കൂട്ടംകൂടി പത്രവായനയിൽ മുഴുകിയിരുന്ന ലൈബ്രറിയിലെ ഡെസ്ക്കുകളും ഇടയ്ക്കിടെ തലങ്ങും വിലങ്ങും പുസ്തകങ്ങൾ മറിച്ചുനോക്കിയ ഷെൽഫുകളുമെല്ലാം ഇനി മധുരിക്കുന്ന ഓർമ്മകളാകും...

ഹൃദയങ്ങളിൽ പണിത സൗഹൃദ കൂടാരങ്ങളിൽ അഞ്ചുവർഷക്കാലം ഒരുമിച്ചു വസിച്ചവർക്ക് ഈ വിരഹം നോവുണർത്തുന്ന സ്മരണയുമാവും...

വേദനയുടെ വേനലും, വിരഹത്തിന്റെ ശിശിരവും, സ്മരണകളുടെ മഴയുമൊക്കെ ഇപ്പോൾ പല ഹൃദയങ്ങളിലും പെയ്യുന്നുണ്ടാകും...

എന്നെ ഞാനാക്കി മാറ്റിയ, ഒത്തിരി ഒത്തിരി മധുരമൂറും ഓർമ്മകൾ സമ്മാനിച്ച കലാലയമേ.....
മറക്കില്ല നിന്നെ ഞങ്ങൾ മരിക്കുവോളം, അത്രമേൽ പ്രണയിച്ചിരുന്നു നിന്നെ...

നിനക്ക് നന്ദി.. വരുംതലമുറക്ക് അറിവ് പകർന്ന് ഇനിയും പടർന്ന് പന്തലിക്കാൻ നിനക്ക് സാധിക്കട്ടെ....




No comments:

Wikipedia

Search results