റമളാൻ വസന്തം 18
1980 ജൂലൈ 30, റമളാൻ 17. കേരളത്തിലേ അറബി ഭാഷാ പ്രേമികളൊന്നും ആ ദിനം അത്ര പെട്ടന്ന് മറക്കാൻ സാധ്യതയില്ല.വിശ്വ ഭാഷയായ അറബി ഭാഷാ പഠനത്തിന് വേണ്ടി കേരളക്കരയിലെ മജീദ്, റഹ്‌മാൻ, കുഞ്ഞിപ്പ എന്ന മൂന്ന് യുവാക്കൾ രക്ത സാക്ഷികളായ ദിനം.
കേരളത്തിൽ മറ്റു ഭാഷയോ, മറ്റു വിഷയമോ പഠിക്കുന്നത് പോലെ അറബി പഠിക്കാൻ അവകാശമില്ലാതിരുന്ന കാലം. അതിനെതിരെ നടന്ന ഒരു മഹാ സമരം. മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ തടിച്ചു കൂടിയ ജന സാഗരത്തെ യാതൊരു പ്രകോപനവുമില്ലാതെ തല്ലി ചതച്ച പോലീസിന്റെ ക്രൂരതയുടെ ഫലമായിരുന്നു മൂന്ന് സഹോദരങ്ങളുടെ രക്ത സാക്ഷിതം.
ഇനി നമ്മളറിയേണ്ടത്, അറബി എന്ന 3 അക്ഷരത്തിനപ്പുറം വിശാലമായൊരു ലോകമുണ്ടതിന്. അത് ലോകൈക നാഥനായ റബ്ബ് വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ച ഭാഷയാണ്. ഒരുപാട് മഹത്തായ വിശ്വ ഭാഷയാണത്. വിശ്വ മാനവികതക്കോ വിശ്വ ഭാഷാ പഠനം ഏറെ അനിവാര്യവും. പഠിക്കണം നമ്മൾ ഈ ലോക ഭാഷയെ... മതത്തിന്റെ ഭാഷ എന്നതിലപ്പുറം അതിന്റെ പ്രത്യേകതകൾ ഉൾക്കൊണ്ട് കൊണ്ട്. അതിന്റെ അനന്ത സാധ്യതകൾ കണ്ടെത്തണം, അതില്ലാതെ നമ്മളാരും ഇതിനെ ഉപയോഗപ്പെടുത്തുന്നില്ലയെങ്കിൽ 3 പാവങ്ങൾ തങ്ങളുടെ ജീവൻ ത്യജിച്ചതിനെന്ത് കാര്യം....
No comments:
Post a Comment