റമളാൻ വസന്തം 27
പലപ്പോഴും പലരും പറയാറുണ്ട്, ഒരാത്മ സംതൃപ്തിയോ പ്രതീക്ഷയോ ഇല്ലാത്ത ജീവിതമാണിതെന്ന്. ഒരിക്കലുമല്ല, ചലിച്ചു കൊണ്ടിരിക്കുന്നതാണ് ജീവിതം.
ഉന്മേഷവും ഊർജവും നിറഞ്ഞ പുതിയൊരു ജീവിതത്തിലേക്കാണ് ഓരോ പ്രഭാതവും മിഴി തുറക്കുന്നത്. വീണ്ടുമൊരു ജീവിതത്തിലേക്കുള്ള തിരിച്ചു പോക്കാണത്. അതിനാണ് നാം റബ്ബിനോട് നന്ദി പറയുന്നത്.
എന്നാലും പലരും നിരാശയിലാണ്. നിരാശരായി ഒതുങ്ങി കൂടുക എന്നതിലപ്പുറം പ്രതീക്ഷയാണ് ജീവിതത്തിന്റെ പ്രകാശം. നടക്കാതിരുന്ന ആഗ്രഹങ്ങൾ ഒത്തിരി കാണും. അതെല്ലാം റബ്ബിന്റെ വിധിയാണെന്ന് ഉറച്ച് വിശ്വസിച്ചാൽ മതി. ലഭിച്ചതും നാഥന്റെ വിധി തന്നെ.
ഇനിയുള്ള ദിനരാത്രങ്ങൾ, പ്രതീക്ഷ കൂട്ടേണ്ട സമയമാണ്. സമയം കുറച്ചേയുള്ളൂ... ചോദിക്കാൻ നമുക്കേറെയുണ്ട്.... പ്രതീക്ഷയോടെ നാഥനിലേക്ക് നമുക്കും കൈകളുയർത്താം...
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment