റമളാൻ വസന്തം 24
മനുഷ്യരായ പലരും പലപ്പോഴും അവരുടെ വ്യത്യസ്ത രീതിയിലുള്ള സംസാരം കൊണ്ട് ആനന്ദം കണ്ടെത്തുന്നവരാകും. അത്തരത്തിൽ സംസാരത്തിനിടക്ക് പലപ്പോഴും പലരും തന്റെ സഹോദരനെ കുറ്റപ്പെടുത്തിയും അവനെ മോശമായി ചിത്രീകരിച്ചും പലതും പറയാറുണ്ട്. പലരും പലതും പറയുന്നത് പലപ്പോഴും ഊഹാ പോഹങ്ങൾക്ക് അനുസരിച്ചയായിരിക്കും. എന്നാൽ ഇസ്ലാം പഠിപ്പിക്കുന്നത്. "നിങ്ങൾ ഊഹത്തെ സൂക്ഷിക്കണം. കാരണം, ഊഹത്തിൽ അധികവും കളവാണ്' എന്നാണ്. അത് പോലെ ഖുർആൻ പഠിപ്പിച്ചു : "നിങ്ങൾ പരസ്പരം കുറ്റപ്പെടുത്തിയും കുത്തുവാക്ക് പറഞ്ഞും സംസാരിക്കരുത്. അത് മരണപ്പെട്ടു കിടക്കുന്ന തന്റെ സഹോദരന്റെ പച്ച മാംസം ഭക്ഷിക്കുന്നതിന് തുല്യമാണ്."
സംസാരത്തിൽ മിതത്വം പാലിക്കുക... സഹോദരനെ അന്യായമായി കുറ്റപ്പെടുത്താതിരിക്കുക....
No comments:
Post a Comment