റമളാൻ വസന്തം- 18
അമീൻ തിരുത്തിയാട്
ഇന്ന് മെയ് 23, ഇന്ത്യൻ ജനാതിപത്യ വ്യവസ്ഥ പ്രകാരം അടുത്ത അഞ്ചു വർഷം ആര് ഇന്ത്യയെ ഭരിക്കും എന്ന് അറിയുന്ന ദിനം. ആശങ്കകളുണ്ട്, ആകുലതകളുണ്ട്. എന്തായാലും സർവ്വശകനായ നാഥൻ വിധിച്ചത് നടക്കും. നമുക്കനുകൂലമായ വിധിയായിരിക്കട്ടെ, നീതിബോധമുള്ള, ദൈവഭയമുള്ള ഭിന്നിപ്പിച്ച് ഭരിക്കാത്ത നല്ല ഒരു ഭരണാധികാരിയെ നമുക്ക് ലഭിക്കട്ടെ...
ഈ സന്ദർഭത്തിൽ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം പൊതുവെ നാം കണ്ട് വരുന്ന ചീത്ത വിളികളും, ആക്രമണങ്ങളും, മറ്റ് മോഷം പ്രവർത്തനങ്ങളുമെല്ലാം നാം മാറ്റി നിർത്തേണ്ടതുണ്ട്. മറിച്ച് പ്രാർത്ഥനയാണ് ഇന്ന് നമുക്കാവശ്യം. ഒരു പക്ഷേ നമ്മിൽ ഓരോരുത്തരുടെയും നോമ്പിന്റെ ശക്തി തിരിച്ചറിയാനുള്ള ഒരു പരീക്ഷണമാകും ഇന്നത്തെ ദിവസം. മോഷം പ്രവർത്തനങ്ങളെല്ലാം നാം മാറ്റി നിർത്തണം. പ്രവാചകൻ (സ്വ) പറയുന്നുണ്ട്:
من لم يدع قول الزور والعمل به وليس للّٰه حاجة في أن يدع طعامه وشرابه...
"ആരെങ്കിലും മോഷം സംസാരവും അത്തരം പ്രവർത്തനങ്ങളും ഉപേക്ഷിക്കുന്നില്ല എങ്കിൽ അവൻ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ല"
അത് പോലെ തന്നെ നമ്മുടെ സംസാരത്തെ നാം സൂക്ഷിക്കേണ്ടതുണ്ട്. അതിനെ നിയന്ത്രിക്കേണ്ടതുണ്ട്. പരദൂഷണം പോലുള്ള കാര്യങ്ങൾ നമ്മിൽ നിന്നുണ്ടായിക്കൂടാ, ഖുർആനിൽ നമുക്ക് കാണാം:
يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِنْ قَوْمٍ عَسَىٰ أَنْ يَكُونُوا خَيْرًا مِنْهُمْ وَلَا نِسَاءٌ مِنْ نِسَاءٍ عَسَىٰ أَنْ يَكُنَّ خَيْرًا مِنْهُنَّ ۖ وَلَا تَلْمِزُوا أَنْفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَنْ لَمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ (11) يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَحِيمٌ (12)
"സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍ (11) സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു (12)
അത് കൊണ്ട് തന്നെ അനാവശ്യ സംസാരങ്ങളൊഴിവാക്കി കൊണ്ട് നമുക്ക് ജീവിക്കാം... നാഥൻ അനുഗ്രഹിക്കട്ടെ...
No comments:
Post a Comment