റമളാൻ വസന്തം 15
ജീവിത യാത്രയിൽ പല തരത്തിലുള്ള ആളുകളെ കണ്ടു മുട്ടേണ്ടി വരും. പല ദേശക്കാർ, പല സ്വഭാവക്കാർ... വളരെ കാണുമ്പോഴും നമ്മൾ വിചാരിക്കും ഇയാളെന്തോ മോശമായ ഒരു വ്യക്തിയാണെന്ന്... ഒന്നിനും കൊള്ളാത്തവനാണെന്ന്.. ഒരാളെ കുറിച്ചും നമ്മളങ്ങനെ മോശമായി കാണരുത്.
ഒരിക്കലും നന്നാവില്ലെന്ന് മക്കക്കാരൊന്നാകെ മുദ്ര കുത്തിയ ഉമറാണ് പിന്നീട് ഇസ്ലാമിക ലോകം തന്നെ നിയന്ത്രിക്കുന്ന രണ്ടാം ഖലീഫ ഉമർ ബ്നുൽ ഖത്താബ് (റ) ആയി തീർന്നത്.
നമ്മുടെ ഒരു നേരത്തെ പരിചയം കൊണ്ടോ.. ഒരു സംസാരം കൊണ്ടോ ഒരാളെയും നാം വിലയിരുത്തരുത്. ഓരോരുത്തരെയും മാറ്റിയെടുക്കാൻ റബ്ബിന് അധിക സമയമൊന്നും ആവശ്യമില്ല...
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment