റമളാൻ വസന്തം 6.2
റമളാൻ ഖുർആനിന്റെ മാസമാണല്ലേ....
ഖുർആനിന്റെ അവതരണം കൊണ്ട് ധന്യമാക്കപ്പെട്ട മാസം...
ഖുർആനിന്റെ അവതരണത്തെ പറ്റി റബ്ബ് പറയുന്നത് "അത് ജനങ്ങൾക്ക് സത്യവും അസത്യവും വേർതിരിച്ചു കൊടുക്കാനുള്ള ഗ്രന്ഥമാണെന്നാണ്..."
ആ ഗ്രന്ഥം കൊണ്ടാണ് തിരുദൂതർ മക്കക്കാരെ മുഴുവൻ സംസ്കരിച്ചതും ശുദ്ധീകരിച്ചതും...
അതേ ഗ്രന്ഥം പൂർണമായും വർഷങ്ങളായി കൂടെ കൊണ്ട് നടന്നിട്ട് എത്രമാത്രം നമ്മൾ സംസ്കരിക്കപ്പെട്ടു... ❓
ഖലീഫ ഉമർ (റ) നെയും ഫുളൈൽ ബ്നു ഹന്ളലയെയും സംസ്കരിച്ചെടുത്ത വിശുദ്ധ ഖുർആൻ...
ജുബൈർ ബ്നു മുത്ഇമ് (റ) നെ മാറ്റിയെടുത്ത ഖുർആൻ...
തനിക്കേറ്റവും ഇഷ്ടപ്പെട്ടത് ദൈവ മാർഗത്തിൽ ചിലവഴിക്കാൻ മാത്രം സ്വഹാബത്തിനെ പര്യാപ്തമാക്കിയ ഗ്രന്ഥം...
ആ ഖുർആനിന്റെ ആളുകളായ നമ്മളോരോരുത്തരും ആ ഗ്രന്ഥത്തെ എത്രമാത്രം അടുത്തറിഞ്ഞു... ❓
റമളാൻ ഒരവസരമാണ്..
വിശുദ്ധ ഖുർആനിനെ കൂടുതൽ അടുത്തറിയാൻ...
ഖുർആനുമായ് അടുക്കാൻ...
ജീവിതത്തെ ഖുർആനനുസരിച്ച് ചിട്ടപ്പെടുത്താൻ...
മനുഷ്യ മനസ്സുകളിലെ പ്രശ്നങ്ങൾക്ക്, മനുഷ്യന്റെ പ്രയാസങ്ങൾക്ക് മരുന്നാണത്. ഓരോ തവണ മനസ്സ് പിടയുമ്പോഴും ഹൃദയം വേദനിക്കുമ്പോഴും ആ ഗ്രന്ഥത്തിലേക്ക് മടങ്ങിയാൽ നമുക്ക് സമാധാനം കണ്ടെത്താനാകും... ശാന്തിയടയാനാകും...
ആ ഗ്രന്ഥത്തേ കുറിച്ച് ഓർക്കുന്നതിലൂടെയാണല്ലോ മനുഷ്യ ഹൃദയങ്ങൾ സമാധാനമടയുന്നത്...
ഒരു മനുഷ്യന്റെ ജീവിതമെങ്ങനെയാകണമെന്നുള്ള മാർഗ രേഖയാണത്. ആ ഖുർആൻ എങ്ങനെയായിരുന്നോ അതായിരുന്നു പ്രവാചകന്റെ സ്വഭാവമെന്ന് മഹതി ആയിഷ (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്..
ഒരുപാട് അമൂല്യ നിധികൾ ഉൾകൊള്ളുന്ന ഒരു വലിയ പർവതം പോലെയാണത്. വലിയൊരു പാർവ്വതത്തിന്റെ ഉള്ളിലേക്ക് എന്താണുള്ളതെന്ന് ആരും അന്വേഷിച്ചു ചെല്ലാറില്ല. പക്ഷേ അതിനുള്ളിൽ അമൂല്യമായ പലതും ഒളിഞ്ഞിരിക്കാം...
ഈ ഗ്രന്ഥത്തിന്റെയും അവസ്ഥ അത് തന്നെ... അന്വേഷിച്ചു ചെല്ലുന്നവർക്ക് മൂല്യവത്തായത് മാത്രം പകർന്നു നൽകുന്നതാണിത്...
പ്രിയമുള്ളവരേ...
അടുത്തറിയണം... ആ വിശുദ്ധ ഗ്രന്ഥത്തെ....
റമളാൻ വസന്തം 6.0
No comments:
Post a Comment