എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

അറിഞ്ഞു പഠിക്കണം പരിശുദ്ധ ഗ്രന്ഥത്തെ...

 റമളാൻ വസന്തം 14

ഇന്നിന്റെ ലോകത്ത് പരിശുദ്ധ മതമായ ഇസ്‌ലാം ഏറെ തെറ്റി ധരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്തിന് 1400 വർഷങ്ങൾക്ക് മുൻപ് അവതരിച്ച ഖുർആൻ പോലും... അതിന് പലപ്പോഴും കാരണക്കാരാവുന്നതോ പല മുസ്‌ലിം നാമധാരികളും..

മാർച്ച്‌ 11 ന്ന് ഇന്ത്യൻ സുപ്രീം കോടതിയിൽ ഒരു പൊതു താല്പര്യ ഹർജി സമർപ്പിക്കപ്പെട്ടു. ഹർജിയിലെ ആവശ്യം "ഖുർആനിലെ 26 വചനങ്ങൾ നീക്കം ചെയ്യണമെന്നാണ്". ഈ 26 വചനങ്ങൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു ഇങ്ങനെ ഒരു ഹർജി നൽകാൻ കാരണമായി പറഞ്ഞത്.... 14 നൂറ്റാണ്ടുകൾക്ക് മുൻപ് അവതരിച്ച് സൗദി അറേബ്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യാപിച്ച, ഒരുപാട് ആളുകൾക്കു സന്മാർഗ ദർശനം നൽകിയ വിശുദ്ധ ഗ്രന്ഥം... എങ്ങനെയാണ് ഒരാൾക്കു മാത്രം അതിൽ പ്രശ്നങ്ങളുണ്ടെന്ന് ആരോപിക്കാൻ സാധിച്ചത്... അയാൾ ആ ഗ്രന്ഥത്തെ മനസ്സിലാക്കിയതിലുള്ള അബദ്ധമല്ലേ...  അറിഞ്ഞു പഠിക്കണം വിശുദ്ധ ഗ്രന്ഥത്തെ... അത് പ്രാവർത്തികമാക്കുകയും വേണം...


No comments:

Wikipedia

Search results