റമളാൻ വസന്തം 1
വസന്തകാലം നമുക്കേറ്റവും ഇഷ്ടമാണ്. നമുക്കെന്നല്ല, പ്രകൃതിയിലെ മറ്റു ജീവ ജാലങ്ങൾക്കും... ഓരോ വസന്ത കാലം കഴിയുമ്പോഴും അടുത്ത വസന്തത്തിനായ് നാം കാത്തിരിക്കും. ആ കാത്തിരിപ്പിന് നമ്മെ പ്രേരിപ്പിക്കുന്നത് ഓരോ വസന്ത കാലവും നൽകുന്ന സന്തോഷവും ആനന്ദവുമാണ്.
അങ്ങനെ തന്നെയാണ് റമളാനിന്റെ വസന്തവും. ഒരു റമളാൻ കഴിഞ്ഞാൽ അടുത്ത റമളാനിനെ പ്രതീക്ഷിക്കുന്നവരാണ് നമ്മൾ. ആ വസന്തത്തിലേക്കാണ് നമ്മൾ പ്രവേശിച്ചത്. ഈ വസന്ത കാലവും മുൻ കഴിഞ്ഞ കാലങ്ങളെക്കാൾ പ്രയോജനപ്പെടുത്താൻ നമുക്കാവണം.
റമളാൻ തുടങ്ങി. ഇനിയുള്ള കാലം പ്രാർത്ഥനകളുടെതാണ്. സ്വന്തത്തിനെന്ന പോലെ അപരന് വേണ്ടിയും പ്രാർത്ഥിക്കണം. അതിലൂടെ ഈ വസന്തകാലം കൂടുതൽ ആനന്ദകരമാക്കാൻ നമുക്കാവണം.
റമളാൻ വസന്തം 4.0
No comments:
Post a Comment