എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കാം...

 റമളാൻ വസന്തം 3


പ്രവാചകർ (സ്വ) പറയുന്നുണ്ട്: "ഒരു മനുഷ്യന്റെ മരണ ശേഷവും അവന് പ്രതിഫലം ലഭിക്കുന്ന കാര്യങ്ങൾ മൂന്നെണ്ണമാണ്..... " അതിൽ മൂന്നാമതായി പഠിപ്പിച്ചത് അവന്ന് വേണ്ടി പ്രാർത്ഥിക്കുന്ന മക്കൾ എന്നാണ്. ഒരു മനുഷ്യന്റെ മരണ ശേഷം അയാളിലേക്ക് വന്നെതുന്ന പ്രതിഫലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അയാളുടെ മക്കളുടെ പ്രാർത്ഥന.

  തന്റെ രക്ഷിതാക്കൾക്ക് വേണ്ടി മയ്യിത്ത് നമസ്കാരത്തിൽ ചൊല്ലേണ്ട പ്രാർത്ഥന പോലും അറിയാത്ത മക്കളുള്ള ഈ കാലത്ത് പ്രവാചക വചനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. മരണപ്പെട്ടവരോട് പ്രാർത്ഥിക്കുന്നതിന് പകരം അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരായി നാം മാറുകയാണ് വേണ്ടത്.

  പ്രാർത്ഥിക്കുക... നമുക്ക് മുൻപ് മരണപ്പെട്ട നമ്മുടെ സുഹൃത്തുക്കൾക്ക്, സഹോദരങ്ങൾക്ക്, മറ്റുള്ളവർക്ക്... 

No comments:

Wikipedia

Search results