എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

നന്ദിയുള്ളവരാവുക...

 റമളാൻ വസന്തം 18


  വിശുദ്ധ ഖുർആനിലെ നൂറാം അധ്യായത്തിൽ നാഥനൊരു കുതിരയെ ഉദാഹരണമായി പഠിപ്പിക്കുന്നുണ്ട്. തനിക്ക് ഭക്ഷണം നൽകി തന്നെ സംരക്ഷിക്കുന്ന തന്റെ യജമാനന് വേണ്ടി പ്രഭാതത്തിൽ തന്നെ യുദ്ധക്കളത്തിലേക്ക് ചെന്ന് ശക്തമായ യുദ്ധത്തിൽ പങ്കെടുക്കുന്ന കുതിരയാണത്.

  ആ കുതിര യജമാനനോട് നന്ദി കാണിക്കുന്നതിനെപ്പറ്റി പറഞ്ഞശേഷം റബ്ബ് പറയുന്നത് " നിശ്ചയമായും മനുഷ്യൻ അവന്റെ രക്ഷിതാവിനോട് നന്ദികെട്ടവൻ തന്നെ" എന്നാണ്.

  റബ്ബ് പറഞ്ഞ കാര്യം എത്ര വ്യക്തമാണല്ലേ... ഈ കാണുന്ന എല്ലാ അനുഗ്രഹങ്ങളും ചെയ്തുതന്ന നാഥന് നന്ദി കാണിക്കാൻ നാം സമയം കണ്ടെത്താറുണ്ടോ...???


റമളാൻ വസന്തം 5.0

✍️അമീൻ തിരുത്തിയാട്



No comments:

Wikipedia

Search results