റമളാൻ വസന്തം 7
പാപമോചനത്തിനുള്ള അനിർവചനീയമായ അവസരങ്ങളുമായിട്ടാണ് ഓരോ റമളാനും കടന്ന് വരുന്നത്.
തെറ്റുകൾ സംഭവിക്കാത്തവരല്ലല്ലോ മനുഷ്യർ. പക്ഷേ ചെയ്ത തെറ്റിനെ ഏറ്റുപറഞ്ഞ് നാഥനിലേക്ക് മടങ്ങാൻ നമുക്കാവണം. ലഭിക്കുന്ന സമയമെല്ലാം പരമാവധി ഉപയോഗപ്പെടുത്തണം. ഇനി ഇങ്ങനെ ഒരവസരം കിട്ടുമോ എന്നറിയില്ല.
ശുദ്ധമായ മനസ്സുമായി അല്പനേരം ഒറ്റയ്ക്കിരുന്ന് നാഥനോട് ആത്മാർത്ഥമായി തേടണം. ആ നേരം അധരങ്ങളിലെ തെറ്റാത്തോടൊപ്പം കണ്ണുകളിൽ നിന്ന് തുളുമ്പി വീഴുന്ന കണ്ണുനീർത്തുള്ളികളുണ്ട്. നിഷ്കളങ്കമായ കണങ്ങളാണത്. ആ നിഷ്കളങ്ക കണങ്ങളുടെ മാധുര്യമനുഭവിക്കാനാകണം നമുക്ക്....
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment