റമളാൻ വസന്തം 11
ജീവിതത്തിലെ പല സംഭവങ്ങളും വലിയ പ്രയാസമുണ്ടാക്കാറുണ്ടല്ലേ...
ഖുറൈശികളുമായി പ്രവാചകനുണ്ടാക്കിയ ഹുദൈബിയ സന്ധി പ്രത്യക്ഷത്തിൽ വിശ്വാസികൾക്ക് പ്രയാസമായി തോന്നിയിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം പല ഖുറൈശി പ്രമുഖരും ഇസ്‌ലാം പുൽകാൻ അതുകാരണമായി.
പ്രയാസങ്ങളുണ്ടെങ്കിലും കയ്യിൽ കിട്ടിയ ഈ ജീവിതത്തെ സന്തോഷത്തോടെ, പൂർണ്ണ സംതൃപ്തിയോടെ അനുഭവിക്കാൻ നമുക്കാവണം.
ജീവിതത്തെ ക്ഷമയോടെ വായിക്കണം. കാരണം, അവസാനത്തെ പേജിലാകും സങ്കടങ്ങൾ പെയ്തുതീരുന്ന ജീവിതത്തെ ശരിക്കും അനുഭവിക്കാനാകുന്നത്. അതുവരെ പ്രാർത്ഥനയോടെ നാം ഒഴുകണം. നമ്മുടെ തളർച്ച കാണാനാഗ്രഹിക്കുന്നവരാണ് നമ്മുടെ ചുറ്റിലും.
ഇൻഷാ അല്ലാഹ്, ആഹ്ലാദത്തിന്റെ തീരത്ത് നമ്മളും എത്തിച്ചേരും. അടർന്നുവീണ കണ്ണുനീർത്തുള്ളികൾ അന്ന് നക്ഷത്രങ്ങളെ പോലെ തിളങ്ങും. അതിനായ് നാം പ്രാർത്ഥിച്ചു കൊണ്ടേയിരിക്കണം...
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment