റമളാൻ വസന്തം 3
വ്രതം...
അതേറെ സ്വകാര്യമായൊരാരാധനാകർമം...
പ്രത്യക്ഷമായ പ്രകടനങ്ങളൊന്നുമില്ലാതെ, ഒരടിമയും തന്റെ റബ്ബും മാത്രമറിയുന്നൊരു സ്വകാര്യം...
നോമ്പൊരു പരിചയാണെന്ന് ഇസ്‌ലാം... ആ പരിച തിന്മകളെ തടുക്കുന്നതാണ്. ആ പരിചക്കപ്പുറം വ്രതമൊരുക്കുന്നൊരു തിരശ്ശീലയുണ്ട്. ആ തിരശ്ശീലയുടെ മറവിൽ നിന്റെ പ്രിയതമനൊപ്പം നിനക്ക് വേണ്ടുവോളം സല്ലപിക്കാം... ആഗ്രഹങ്ങൾ പറയാം... മറ്റാരുമറിയാതെ...
റമളാൻ വസന്തം 5.0
✍️ അമീൻ തിരുത്തിയാട്
No comments:
Post a Comment