എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

ആർക്ക് വേണ്ടിയാണീ ഒളിച്ചു കളി...???


ആർക്ക് വേണ്ടിയാണ് ഈ ഒളിച്ചു കളി...?
എന്തിന് വേണ്ടിയാണ് ഈ കണ്ണിൽ പൊടിയിടൽ...?

കാമം മൂത്ത് പിച്ചി ചീന്തപ്പെട്ട ഒരു കൊച്ചു ബാലികക്ക് നീതി നേടി കൊടുക്കാനോ, അതല്ല തന്റെ അനുയായികളെ രക്ഷിക്കാനോ...?

ഇടത് ആയാലും വലത് ആയാലും നീതിക്കൊപ്പവും നേരിനൊപ്പവും ഇരക്ക് ഒപ്പവുമാണ് നിൽക്കേണ്ടത്. അല്ലാതെ പ്രതിയോടൊപ്പമല്ല. രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. അത് സേവനമാണ്. പാവങ്ങളുടെ കണ്ണീരോപ്പാൻ, അഗതിക്കും അനാഥക്കും കൂട്ട് നിൽക്കാൻ... അല്ലാതെ തെറ്റ് ചെയ്തവന്റെ തെറ്റ് ന്യായീകരിക്കാനോ അവനെ സംരക്ഷിക്കാനോ ഉള്ളതല്ല.

ഈ സമയത്ത് രാഷ്ട്രീയം പറയാൻ പാടില്ല എന്നറിയാം. എന്നാലും ചോദിച്ചു പോകുന്നു. കൃത്യമായ തെളിവുകളുള്ള കേസുകൾ എങ്ങനെയാണ് തെളിവില്ലാത്തതാകുന്നത്ത്.
എന്താണ് പാലത്തായിയിൽ സംഭവിച്ചത്. നീതി വാങ്ങി കൊടുക്കേണ്ടവർ തന്നെ നീതി കേട് കാണിക്കുന്നു. അതും സാധാരണക്കാരനായ പ്രതിക്ക് വേണ്ടിയല്ല. ഒരദ്ധ്യാപകന് വേണ്ടി. അദ്ധ്യാപക സമൂഹത്തിന് തന്നെ ഇതൊരു നാണക്കേടല്ലേ...?

മാതാ പിതാ ഗുരു ദൈവം എന്ന് പഠിപ്പിക്കപ്പെട്ട ഈ മണ്ണിൽ ഇനി എങ്ങനെയാണ് ഓരോ മാതാവും തന്റെ പിഞ്ചു മകളെ ഒരദ്ധ്യാപകന്റെ മുന്നിലേക്ക് പറഞ്ഞു വിടുന്നത്...??

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണല്ലോ ഇതും നടന്നത്. ലജ്ജിക്കണം കേരളമേ... തല താഴ്ത്തണം മലയാളികളെ...

ഇനി നാം എങ്ങനെ പാടും... "നന്മയുള്ള ലോകമേ..... " പ്രതിയെ സംരക്ഷിച്ചു നീതി തടയുന്നതാണോ നന്മ...?

ആളെയോ പാർട്ടിയെയോ അല്ല നോക്കേണ്ടത്..പ്രതി ചെയ്ത തെറ്റ് എന്താണെന്നാണ്....

✍️ അമീൻ തിരുത്തിയാട്

Read on facebook 👇

https://www.facebook.com/100050589349404/posts/150859336610377/?app=fbl

No comments:

Wikipedia

Search results