റമളാൻ വസന്തം 21
എത്ര സുന്ദരമായാണത് കഴിഞ്ഞത്... എത്ര പെട്ടെന്നാണത് പൂർത്തിയായത്... ഒരുമിച്ച് ചെയ്‌താൽ പെട്ടന്ന് കഴിയും... എന്നെല്ലാം പല സമയത്തും നമ്മൾ വിചിന്തനം നടത്താറുണ്ട്. പലപ്പോഴും പലതും ഈ രീതിയിൽ സുന്ദരമാക്കി തീർക്കുന്നത് ഒരുമയെന്ന അനുഗ്രഹം കൊണ്ടാവും. പഴമക്കാർ പറയാറുണ്ടല്ലോ... ഒരുമയുണ്ടെങ്കിൽ ഉലക്കയിലും കിടക്കാം.
ഒരുമയും ഐക്യവും സാഹോദര്യവുമാണ് പ്രധാനം. സമൂഹത്തിൽ ഏത് വിഭാഗത്തിൽ പെടുന്നവനാണ് എന്നല്ല, ഒരുവനെ കൊണ്ട് പൊതുവായി എന്ത് ചെയ്യാനാകുമെന്നാണ് നാം അന്വേഷിക്കേണ്ടത്. അങ്ങനെയാവണമെന്നല്ലോ തിരുദൂതർ ഓർമപ്പെടുത്തുന്നതും.
വിശ്വാസികൾ പരസ്പരം കെട്ടിടം പോലെയാണ്. കെട്ടിടത്തിലെ കല്ലുകൾ പരസ്പരം ശക്തി നൽകുന്നത് പോലെ അവർ പരസ്പരം ബലം നൽകുന്നു തിരുദൂതർ, ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ ഏതെങ്കിലുമൊരു പ്രയാസം നീക്കി കൊടുത്താൽ നാളെ അല്ലാഹു അവന്റെ പ്രയാസങ്ങളും നീക്കി കൊടുക്കുമെന്നതും നബി വചനം.
ആ രീതിയിൽ ഐക്യത്തോടെ, സ്‌നേഹത്തോടെ, സാഹോദര്യത്തോടെ, ഒരുമയോടെ നിലനിൽക്കാനാണ് നമുക്ക് സാധിക്കേണ്ടത്. അങ്ങനെയെങ്കിൽ നമുക്കെതിരെ വരുന്ന പ്രയാസങ്ങളെ ഒരുമിച്ചു തടുക്കാനും നമുക്കിടയിലെയോരോ കാര്യങ്ങളും പെട്ടെന്നു പൂർത്തീകരിക്കാനും നമുക്കാകും....
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment