റമളാൻ വസന്തം 10
കഴിഞ്ഞ ദിവസങ്ങളിൽ ശാസ്താം കോട്ട ഡിബി കോളേജിൽ നിന്ന് സമൂഹ മാധ്യമങ്ങളിലൂടെ കണ്ട കാഴ്ച ഏറെ സന്തോഷം നൽകുന്നതായിരുന്നു.
ജന്മനാ ഇരു കാലുകൾക്കും സ്വാധീനമില്ലാത്ത സഹോദരനെ തോളിലേറ്റി കോളേജിനകത്തേക്ക് കൊണ്ട് പോകുന്ന രണ്ട് സുഹൃത്തുക്കളുടെ ചിത്രമായിരുന്നു അത്.
ആർക്കാണോ കൂടുതൽ കഴിവുകളുള്ളതെന്ന് അന്വേഷിച്ചു നടക്കുന്ന മനുഷ്യരുള്ള നാട്ടിൽ, കുറവുകളറിഞ്ഞു കൂടെ നിൽക്കുന്ന ചിലരില്ലേ, പലപ്പോഴും ആത്മാർത്ഥ സ്നേഹം കാണുന്നത് ആ മനുഷ്യരിലാണ്. ശാരീരികമായുള്ള കുറവുകൾ മാത്രമല്ല, വൈകാരികമായും മാനസികമായും കുറവുകളും പ്രയാസങ്ങളുമനുഭവിക്കുന്നവന്റെ കൂടെ നിൽക്കണം.
കഴിവ് കണ്ട് കൂടെ കൂടുന്നതിന് പകരം കുറവുകളറിഞ്ഞ് പോരായ്മ നികത്തി ചേർത്ത് നിർത്താൻ നമുക്കാവണം.
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment