റമളാൻ വസന്തം 8
നാഥൻ ഇഷ്ടപ്പെടുന്ന ചിലയാളുകളുണ്ട്, ക്ഷമ ശീലമാക്കിയവരാണവർ... ഖുർആനാണിത് പറയുന്നത്.
ക്ഷമ അതിന്റെ ഏറ്റവും ആദ്യത്തിൽ വേണമെന്നാണ് പ്രവാചക വചനം.
പറയാനുള്ളതെല്ലാം പറഞ്ഞ ശേഷം, ചെയ്യാനുള്ളതെല്ലാം ചെയ്ത ശേഷം, ക്ഷമിക്കാമായിരുന്നു എന്ന് പറയലല്ല ക്ഷമ. അതിലൂടെ നഷ്ടങ്ങൾ മാത്രമാണ് ലഭിക്കുന്നത്.
ശമനം നൽകാനാവാത്ത ചില മുറിവുകളുണ്ട്. കോപം കൊണ്ടോ പക കൊണ്ടോ ഉണ്ടാകുന്ന മുറിവിന് ശമനം നൽകാനാവുമോ...? അതിന്റെ ആഴം നമുക്ക് തിട്ടപ്പെടുത്താനാകുമോ...?
മാപ്പ് നൽകുന്നതിലൂടെ ചെറിയൊരാശ്വാസം മാത്രമല്ലേ ലഭിക്കുന്നത്...
മാപ്പാക്കണം, പൊറുത്തു തരണം എന്ന വാക്കിനെ ആഗ്രഹിക്കാത്തവരാണോ നമ്മൾ...?
റമളാൻ വസന്തം 4.0
✍️ അമീൻ തിരുത്തിയാട്
No comments:
Post a Comment