എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

തെറ്റിൽ നിന്നും മാറി ശരിയിൽ നടക്കാം...

 റമളാൻ വസന്തം 2


"തെറ്റായ പാതയിൽ കൂട്ടത്തോടെ നടക്കുന്നതിനേക്കാൾ നല്ലത് ശെരിയായ മാർഗത്തിൽ തനിച്ചു നടക്കുന്നതാണ്"


മനുഷ്യ മനസ്സ് എന്നും തെറ്റിനോട് ചായ്വ്വ് കാണിക്കുന്നതാണ്. അത് തന്നെയാണ് മനുഷ്യ മനസ്സിന്റെ പ്രത്യേകതയും...

إنّ النفس لأمارة بالسوء 

എന്നാണ് പ്രവാചകൻ മനുഷ്യ മനസ്സിനെ വിശേഷിപ്പിച്ച് പറയുന്നത്. തെറ്റ് കാണുമ്പോൾ അതിൽ നമ്മുടെ കൂടെ നടക്കാൻ ഒരു പക്ഷെ നമ്മൾ ഒരുപാട് ആളുകളെ കണ്ടെത്തിയേക്കാം.. എന്നാൽ ശെരിയായതിൽ നമ്മൾ തനിച്ചാവും.. അങ്ങനെയാവുമ്പോൾ കൂടുതൽ പേരെ ശെരിയിലേക്ക് വഴി നടത്താനാണ് നാം ശ്രമിക്കേണ്ടത്. അതായിരുന്നു പ്രവാചകൻ (സ്വ) ചെയ്തതും. പ്രവാചകനിൽ വിശ്വസിച്ചവർ ആരുമില്ലാതിരുന്നതിൽ നിന്നും അദ്ദേഹം തന്റെ അനുയായികളായ ഒരുപാട് ആളുകളെ വളർത്തി കൊണ്ട് വന്നു... ഇങ്ങനെയാവണം നമ്മുടെ ജീവിതവും. മറ്റുള്ളവർക്ക് നന്മയുടെ മാർഗത്തിൽ നേതാവാകാൻ നമുക്ക് സാധിക്കട്ടെ...

No comments:

Wikipedia

Search results