റമളാൻ വസന്തം 5
എത്ര കൈപ്പുള്ളതാണെങ്കിലും സത്യം മാത്രം പറയണമെന്നാണ് പ്രവാചകൻ പഠിപ്പിക്കുന്നത്.
മറ്റൊരിക്കൽ പ്രവാചകൻ (സ്വ) പറഞ്ഞത്: "വല്ലവനും സംസാരിക്കുന്നുവെങ്കിൽ അവൻ സത്യമായത് പറയട്ടെ... അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ എന്നാണ്"
മനുഷ്യരാണ്... ജീവിതത്തിൽ പല സമയത്ത് പലരോടും പല രീതിയിൽ സംസാരിക്കേണ്ടി വരും.. ഇടപഴകേണ്ടി വരും. പക്ഷെ അവിടങ്ങളിലൊന്നും കളവ് പറയാൻ നാം തയ്യാറാവരുത്. കളവ് പറയൽ ഒരു വിശ്വാസിക്ക് ചേർന്നതല്ല. അത് കപട വിശ്വാസിയുടെ അടയാളങ്ങളിൽപെട്ടതുമാണ്.
പ്രവാചകൻ (സ്വ) തമാശയിൽ പോലും കളവ് പറഞ്ഞിരുന്നുമില്ല.
കളവിനെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തി.. സത്യത്തിന്റെ കൂടെ കൂടുക.....
No comments:
Post a Comment