റമളാൻ വസന്തം 30
ജീവിതത്തിൽ എല്ലാ കാര്യങ്ങളും നമ്മുടെ പ്രതീക്ഷക്കൊത്ത് സംഭവിക്കണമെന്നില്ലല്ലേ... സംഭവിക്കുന്നത് പലപ്പോഴും നാം പ്രതീക്ഷിക്കാത്തതും ആയിരിക്കും. എന്ന് കരുതി പ്രതീക്ഷയില്ലാതെ ജീവിക്കേണ്ടതില്ല. ജീവിതത്തിൽ പ്രതീക്ഷകൾ വേണം.
നല്ലത് ചെയ്തു നന്മയിൽ ജീവിക്കാൻ നാം തയ്യാറാകണം. പ്രതീക്ഷകൾ കൈവിടാതിരിക്കുക. ഇന്നലെകളെക്കാൾ ഒരുപക്ഷേ നാളെകൾ മനോഹരമായിരിക്കാം....
റമളാൻ വസന്തം ഇവിടെ അവസാനിക്കുകയാണ്...
കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും സഹായിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി...
ഇനി പെരുന്നാൾ പുലരിയെ കാത്തിരിക്കാം...
പ്രാർത്ഥനപൂർവ്വം....
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment