റമളാൻ വസന്തം 28
ഒരു കാര്യം താൻ ഉദ്ദേശിച്ച പോലെ നടന്നില്ലെങ്കിൽ, അതല്ലെങ്കിൽ ഒരാൾ തന്നെ അനുസരിച്ചില്ലെങ്കിൽ മറിച്ചൊന്നും ആലോചിക്കാതെ കോപിക്കുന്നവരാണ് നാം.
പെട്ടെന്നുള്ള കോപവും അനുബന്ധമായുള്ള മോശമായ സംസാരവും കൊണ്ട് ഒരുപാട് ബന്ധങ്ങളാണ് തകർന്നുപോയത്. ഇവിടെയാണ് ആദ്യ പിതാവിന്റെയും മാതാവിന്റെയും ഉപമ നാം മനസ്സിലാക്കേണ്ടത് .
ചെയ്യരുതെന്ന് പറഞ്ഞ കാര്യം ചെയ്തിട്ടും സ്വർഗം നഷ്ടമായിട്ടും ആദം ഒരിക്കലും ഹവ്വയെ കുറ്റപ്പെടുത്തിയിരുന്നില്ല. ഇതാണ് യഥാർത്ഥ സ്നേഹം.
നമ്മുടെ വീടുകളിൽ നമ്മുടെ മക്കളോ കൂടപ്പിറപ്പുകളോ നമ്മൾ ഇഷ്ടപ്പെടാത്ത ഒരു കാര്യം ചെയ്താൽ അതിന് എത്ര ദിവസങ്ങളാണ് നമുക്ക് കലഹിച്ചു തീർക്കുന്നത്...???
കലഹങ്ങൾക്ക് പകരം, തർക്കങ്ങൾക്ക് പകരം ഉപാധികളില്ലാതെ സ്നേഹിക്കാനാകണം. പരസ്പരം സ്നേഹം കൊണ്ടു മൂടണം.....
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment