റമളാൻ വസന്തം 14
നാം നമ്മെപ്പറ്റി ഓർക്കാറുണ്ടോ...?
റബ്ബ് നമുക്ക് നൽകിയ അനുഗ്രഹങ്ങളെപ്പറ്റി...?
കാഴ്ചകൾ കാണാൻ രണ്ട് കണ്ണുകളും രണ്ട് കൈകളും കാലുകളും നമുക്ക് നൽകിയ റബ്ബിനെ നാം ഓർക്കാറുണ്ടോ...? നാം ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളവും, കഴിക്കുന്ന ഭക്ഷണവും, വിവേക ബുദ്ധിയും നൽകിയ ആ നാഥനെ....
നൂറാം അധ്യായം ആദിയാത്തിന്റെ ആദ്യ ഭാഗത്ത് തനിക്ക് വെള്ളവും ഭക്ഷണവും നൽകി തന്നെ പരിപാലിക്കുന്ന യജമാനന് നന്ദി കാണിക്കുന്ന ഒരു കുതിരയെപ്പറ്റി ഖുർആൻ പറയുന്നുണ്ട്. അതേ അധ്യായത്തിന്റെ രണ്ടാമത്തെ ഭാഗത്ത്, നാഥൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകിയിട്ടും ആ റബ്ബിനോട് നന്ദികേട് കാണിക്കുന്ന മനുഷ്യനെപറ്റിയും ഖുർആൻ പറയുന്നുണ്ട്...
റമളാൻ മാസത്തിലാണല്ലോ നാം.. നോമ്പിന്റെ രാവുകളിൽ സൂറത്തുൽ ആദിയാത്തിന്റെ ആശയം നാമൊന്ന് പരിശോധിക്കണം. അപ്പോൾ നമുക്ക് മനസ്സിലാക്കാം വിശേഷ ബുദ്ധിയുള്ള മനുഷ്യനാണോ അതില്ലാത്ത കുതിരയാണോ ഉത്തമനാകുന്നതെന്ന്...
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment