റമളാൻ വസന്തം 21
"നിങ്ങളിലാരെങ്കിലും സംസാരിക്കുന്നുവെങ്കിൽ അവൻ നല്ലത് പറയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ" എന്നാണ് പ്രവാചക വചനം. പറഞ്ഞ വാക്കും എറിഞ്ഞ കല്ലും ഒരു പോലെയാണ്, അവ തിരിച്ചെടുക്കാനാവില്ല എന്ന് പഴമൊഴി.
മനുഷ്യൻ, തന്റെ ഐഹിക ജീവിതത്തിൽ തന്റെ നാവ് കൊണ്ട് ഒരുപാട് സംസാരിക്കുന്ന ജീവി. പലപ്പോഴും തന്റെ നാവ് കൊണ്ട് താനെന്താണ് വിളിച്ചു പറയുന്നതെന്ന് പോലും പലരും ചിന്തിച്ചു നോക്കാറില്ല. നമ്മളെത്ര നല്ലവരാണെങ്കിലും നമ്മുടെ സംസാരം മോശമായാൽ പിന്നെ നമ്മളിലാരും ആകൃഷ്ടരാകില്ല. തന്റെ താടിയെല്ലുകൾക്കിടയിലുള്ളതിന്റെ (നാവ്) കാര്യത്തിൽ വല്ലവനും എനിക്ക് ഉറപ്പ് തന്നാൽ ഞാൻ അവന്ന് സ്വർഗം ഉറപ്പ് തരാമെന്ന് പ്രവാചകാധ്യാപനത്തിൽ കാണാം. തന്റെ ശരീരത്തേക്കാൾ കൂടുതലായി കൊണ്ട് ഒരു മനുഷ്യൻ ശ്രദ്ധ പുലർത്തേണ്ടത് നാവ് എന്ന അവയവത്തിലാണെന്ന് ചുരുക്കം. നാവ് കൊണ്ട് വേദനിപ്പിക്കപ്പെട്ടവർ സുഹൃത്തുക്കളാണെങ്കിലും, സഹപ്രവർത്തകരാണെങ്കിലും, സഹചാരികളാണെങ്കിലും ക്ഷമ ചോദിക്കണം.. ഓരോ വാക്കുകൾക്കും... അല്ലെങ്കിൽ ആ വാക്കുകൊണ്ടാവും നാളെ നഷ്ടക്കാരായി തീരുന്നത്...
No comments:
Post a Comment