എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

വിടപറയുകയാണ്...

 റമളാൻ വസന്തം 30

  പുണ്യ മാസം വിട പറയുകയാണ്. ത്യാഗത്തിന്റെയും സംസ്കരണത്തിന്റെയും മാസത്തിൽ നാം നേടിയെടുത്ത പ്രതിഫലങ്ങൾ,  വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് പോലെ 'വളരെ കഷ്ടപ്പെട്ട് നൂൽ നൂറ്റ ശേഷം ആ നൂലിനെ വെവ്വേറെ ഭാഗങ്ങളാക്കി നശിപ്പിച്ചു കളയുന്നവരായി' നമ്മൾ മാറരുത്.

  റമളാനെന്ന മാസം മാത്രമാണ് വിട പറയുന്നത്, അഞ്ചു നേര നമസ്കാരങ്ങൾ എല്ലാ ദിവസവും നിർവഹിക്കേണ്ടതാണ്. ദാന ധർമ്മങ്ങൾ എപ്പോഴും ചെയ്യാൻ പറ്റുന്നതാണ്. പ്രാർത്ഥനകൾ പ്രത്യേക സമയം നിശ്ചയിക്കപ്പെടാത്തതാണ്. അടഞ്ഞു കിടക്കുന്ന പള്ളികൾക്ക് പകരം റമളാനിന് ശേഷവും വീടകങ്ങൾ പള്ളികളാക്കുക. ജമാഅത് നമസ്കാരങ്ങൾ നില നിർത്തുക. നേടിയെടുത്ത ഈമാൻ നഷ്ടമാകാതെ സൂക്ഷിക്കുക.

  കഴിഞ്ഞു പോകുന്നത് ഒരു പക്ഷേ നമ്മുടെ അവസാനത്തെ റമളാൻ ആയേക്കാം.. അടുത്ത റമളാനിൽ നമ്മിലാരൊക്കെ ജീവിച്ചിരിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ആ ബോധത്തോടെ തന്നെ ജീവിതം ക്രമപ്പെടുത്തുക. ഈ റമളാനിന്റെ അവസാന ദിനത്തിലേക്ക് എത്തിച്ച് തന്നതിന് റബ്ബിനോട് നന്ദി പറയുക. ആ രക്ഷിതാവിനാണ് സർവ്വ സ്തുതികളും...

الحمد لله على كل حال... 

റബ്ബിനോട് പൊറുക്കലിനെ തേടുക. സ്വർഗം തേടുക... ആത്മാർത്ഥമായി പ്രാർത്ഥിക്കുക. സ്വന്തത്തിന് പുറമെ... സഹോദരങ്ങൾക്കും സുഹൃത്തുകൾക്കും ബന്ധുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുക... നമ്മുടെ നാട് അകപ്പെട്ടിരിക്കുന്ന മഹാമാരിയിൽ നിന്ന് മോചനം കിട്ടാൻ നാഥനോട് തേടുക.. 

നാം ചെയ്തു വെച്ച നമ്മുടെ ഓരോ കർമ്മങ്ങളും നാഥൻ സ്വീകരിക്കുമാറാകട്ടെ... 

اللهم ربنا تقبل منا....

اللهم إنا نعوذ بك من البرص و الجنون و الجذام يا رب العالمين... 🤲

No comments:

Wikipedia

Search results