റമളാൻ വസന്തം 13
വിശുദ്ധ ഖുർആൻ... ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പാരായണം ചെയ്യുന്ന ഗ്രന്ഥം.. എന്നാൽ നമ്മുടെ ജീവിതത്തിൽ ആ ഗ്രന്ഥം പാരായണം ചെയ്യാൻ നാം സമയം കണ്ടെത്താറുണ്ടോ...?
അതിനെ പാരായണം ചെയ്യുന്ന ആളുകൾക്ക് ഒരുപാട് പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഗ്രന്ഥത്തെ മറന്നു കളയുന്നവരായി നാം മാറുന്നുണ്ടോ...?
നമ്മളൊന്നു ആത്മ വിചാരണ നടത്തണം... ഖലീഫ ഉമർ (റ) പറഞ്ഞത് പോലെ... വിചാരണ ചെയ്യപ്പെടുന്നതിന് മുൻപ് നാം സ്വയം വിചാരണക്ക് തയ്യാറാവണം.. വിശുദ്ധ ഗ്രന്ഥത്തെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ നാം എത്രമാത്രം പരിശ്രമിച്ചു എന്ന് മനസിലാക്കണം..
മഹതി ആയിഷ (റ) യോട് പ്രവാചകൻ (സ്വ) യുടെ സ്വഭാവത്തെപറ്റി ചോദിച്ചപ്പോൾ അവർ പറയുന്നുണ്ട്.. "അദ്ദേഹത്തിന്റെ സ്വഭാവം ഖുർആൻ ആയിരുന്നെന്ന്..." ആ ഖുർആൻ തന്നെയാവണം നമ്മുടെയും വഴികാട്ടി.. ഇരുട്ട് നിറഞ്ഞ ജീവിതത്തിൽ നേരിന്റെ പാതയിലേക്ക് വഴി കാണിക്കുന്ന ഒരു വിളക്കുമാടം പോലെയാണ് വിശ്വാസി ഹൃദയങ്ങളിൽ വിശുദ്ധ ഖുർആൻ. ആ ഗ്രന്ഥത്തെ കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും സമയം കണ്ടെത്തുക. അത് വഴി ജീവിതത്തിൽ വിജയം നേടിയവരായി മാറുക...
No comments:
Post a Comment