റമളാൻ വസന്തം 23
ജീവിതത്തിലേ വളരെ വലിയ ഒരനുഗ്രഹമാണ് സമയം. അത്തരത്തിൽ ഏറെ വിലപ്പെട്ട സമയമാണ് നമ്മിൽ നിന്ന് നഷ്ടപ്പെട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ജീവിതത്തിലൊരിക്കലും തിരിച്ചു പിടിക്കാൻ സാധികാത്ത ഈ ദിനങ്ങൾ എങ്ങനെയാണ് ഉപയോഗപ്പെടുത്തിയതെന്ന് വിലയിരുത്തി പുണ്യ മാസത്തിന്റെ ബാക്കി ദിവസങ്ങളെയും സൽകർമങ്ങൾ കൊണ്ട് ധന്യമാക്കാം..
മഹാനായ പണ്ഡിതൻ ഹസനുൽ ബസരി (റ), അദ്ദേഹത്തിന്റെ ജീവിതത്തിൽ അദ്ദേഹം കണ്ട പണ്ഡിതന്മാരെയെല്ലാം ഉദ്ദേശിച്ച് പറയുന്നുണ്ട് : നിങ്ങളൊക്കെ ദീനാറിനും ദിർഹത്തിനും നൽകിയതിനേക്കാൾ വലിയ വിലയായിരുന്നു അവർ (പണ്ഡിതന്മാർ) സമയത്തിന് നൽകിയിരുന്നത്. നഷ്ടപ്പെടുന്ന ഓരോ നിമിഷവും കയ്യിൽ നിന്ന് വഴുതി വീഴുന്ന സ്വർണ മത്സ്യങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് സമയം വിനിയോഗിക്കാൻ ശ്രദ്ധിക്കുക. പുണ്യ മാസത്തിന്റെ അവസാന നാളുകൾ സൽപ്രവർത്തികൾ കൊണ്ട് ധന്യമാക്കുക...
No comments:
Post a Comment