എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

നീ ഒറ്റക്കല്ല...

 റമളാൻ വസന്തം 16

  ജീവിത യാത്രയിൽ പ്രയാസം വരുമ്പോൾ നിരാശയുണ്ടാകുന്നത് മനുഷ്യനിൽ പതിവാണ്. ഓരോരുത്തരും ജീവിക്കുന്നത് അവരവരുടെ പ്രതീക്ഷക്കനുസാരിച്ചാണല്ലോ....

  ഞാനൊറ്റക്കാണ്, എനിക്കാരുമില്ലെന്ന് ഒരാൾക്ക് തോന്നി തുടങ്ങിയാൽ, ആ ചിന്തക്ക് അയാളുടെ നാഡീ വ്യവസ്ഥയെ തന്നെ തകർക്കാനാകുമെന്ന് വൈദ്യ ശാസ്ത്രം...

  യഥാർത്ഥത്തിൽ "ഇന്നലെയും നാളെയും" നമ്മെ ആവലാതിപ്പെടുത്തുമ്പോൾ "ഇന്നാണ്" നമുക്ക് നഷ്ടമാകുന്നത്. അതായത് ജീവിക്കാനാണവൻ മറന്ന് പോകുന്നത്.

  ആരും തനിച്ചാകരുതെന്ന് റബ്ബ് പറയുന്നുണ്ട്. "നിങ്ങളെന്നെയോർക്കുക... ഞാൻ നിങ്ങളെയുമോർക്കാം" എന്നാണ് റബ്ബിന്റെയധ്യാപനം. ജീവിത യാത്രയിൽ പ്രയാസം നിറയുമ്പോൾ ഞാനൊറ്റക്കല്ല, എനിക്കെന്റെ റബ്ബുണ്ടെന്ന യാഥാർഥ്യം തിരിച്ചറിയാൻ നമുക്കാവണം. അങ്ങനെയായിരിക്കണം നമ്മുടെ ജീവിതവും...


റമളാൻ വസന്തം 4.0

✍️അമീൻ തിരുത്തിയാട്

No comments:

Wikipedia

Search results