റമളാൻ വസന്തം 17
ബദ്ർ...
ഹിജ്‌റ രണ്ടാം വർഷം റമളാൻ 17 ന്ന് ആദ്യ നോമ്പനുഭവങ്ങൾക്കൊപ്പം മുസ്ലിങ്ങൾ നടത്തിയ ത്യാഗ സമ്പൂർണമായ ജിഹാദ്...
മുസ്‌ലിങ്ങളും മുശ്.രിക്കുകളും തമ്മിൽ നടന്ന ആദ്യ യുദ്ധം...
ഇരു സൈന്യങ്ങളും ഒരേ ദൈവത്തെ വിളിച്ച് സഹായമഭ്യർത്ഥിച്ച് പ്രാർത്ഥിച്ച യുദ്ധം...
ഏതൊരു വലിയ വിഭാഗത്തിന് മുന്നിലും ദൃഢമായ വിശ്വാസമുണ്ടെങ്കിൽ നിഷ്പ്രയാസം വിജയിക്കാമെന്നും ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ നാഥന്റെ സഹായം ലഭിക്കുമെന്നും പഠിപ്പിച്ച യുദ്ധം...
അതെ... ഇങ്ങനെയൊക്കെയായിരുന്നു ബദ്ർ, ആ ബദ്റിന്റെ രാണാങ്കണത്തിലേക്കിറങ്ങുമ്പോൾ തിരുദൂതർ സഹമഭ്യർത്ഥിച്ച് വിളിച്ച് പ്രാർത്ഥിച്ച അതെ അല്ലാഹുവിനോടായിരുന്നു അബൂജഹലും കഅബയുടെ ഖില്ല പിടിച്ചു കൊണ്ട് ഇപ്രകാരം വിളിച്ചു പ്രാർത്ഥിച്ചത്. "ഈ പരിശുദ്ധ ഭവനത്തിന്റെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങളുടെ മതമോ, അല്ല മുഹമ്മദിന്റെ മതമോ, ഇവ രണ്ടിൽ സത്യമേതാണോ അതിവിടെ നിലനിർത്തേണമേ, മുഹമ്മദിന്റേതാണ് സത്യമെങ്കിൽ ഞങ്ങളെ നശിപ്പിക്കേണമേ..." അല്ലാഹുവിനെ മാത്രമല്ല വിളിച്ചു പ്രാർത്ഥിച്ചിരുന്നത് എന്നതിനാൽ അബൂജഹലിന് വൻ പരാജയം ഏറ്റു വാങ്ങേണ്ടിയും വന്നു.
ഇനി നാം ചിന്തിക്കണം. അബൂജഹൽ പ്രാർത്ഥിച്ച പോലെ മറ്റുള്ളവരോടും പ്രാർത്ഥിക്കണോ... അതല്ല പ്രവാചകൻ പ്രാർത്ഥിച്ച പോലെ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കണോ...
No comments:
Post a Comment