എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

വാക്കുകൾ സൂക്ഷിക്കണം

 റമളാൻ വസന്തം 4

  പലപ്പോഴും പലരോടും പലതും സംസാരിക്കുന്നവരാണ് നാം. ചിലപ്പോഴൊക്കെ പറിച്ചു മാറ്റാൻ കഴിയാത്ത രീതിയിൽ ആഴ്ന്നിറങ്ങിയ വേരുകൾ പോലെയായ് തീരാറുണ്ട് ചില വാക്കുകൾ. അവ ചിലപ്പോൾ കാലങ്ങളോളം ഹൃദയത്തിൽ പറ്റി കിടക്കും.

  അതിൽ ഒരാളെ സന്തോഷിപ്പിച്ചതും വേദനിപ്പിച്ചതുമുണ്ടാകാം. ചിലത് ചിലരുടെ മനസ്സിൽ അത്രയേറെ മുറിവേൽപ്പിച്ചിട്ടുണ്ടാവും.

  പല സമയങ്ങളിലും "സാരല്യ" എന്ന വിട്ട് വീഴ്ചയുടെ, സ്വാന്തനത്തിന്റെ വാക്ക് പറയാൻ മറന്ന് പോയവരാണ് നമ്മൾ.

  നമ്മുടെ സംസാരം കൊണ്ട് ഒരാളും വേദനിക്കാനിടവരരുത്.

  പ്രവാചക പത്നി സ്വഫിയ (റ) യെപ്പറ്റി ആയിഷ (റ) ഒരിക്കൽ പറഞ്ഞു. "അവൾ പൊക്കം കുറഞ്ഞവളാണ്"

ഇത് കേട്ട പ്രവാചകൻ പറയുന്നത്. " ആയിഷ, നീ പറഞ്ഞ വാക്കുകൾ കടലിൽ കലർത്തിയാൽ കടലിന്റെ നിറം പോലും മാറി പോകുമെന്നാണ്"

  പറയപ്പെട്ടതും മറുപടിയും ഗൗരവമേറിയതാണ്. നമ്മുടെ ചെറിയൊരു വാക്ക് കൊണ്ട് ഒരാൾ വേദനിച്ചാൽ നാളെ നമുക്ക് ദോഷമാകാൻ അത് മതിയാകുമെന്ന് നാം തിരിച്ചറിയണം. നാവിൽ നിന്നടർന്ന് വീഴുന്ന ഓരോ വാക്കുകളും സൂക്ഷിച്ച് ഉപയോഗിക്കാം...

റമളാൻ വസന്തം 4.0

✍️ അമീൻ തിരുത്തിയാട്

No comments:

Wikipedia

Search results