എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

റമളാൻ വിട പറയുകയാണ്

റമളാൻ വസന്തം- 30

അമീൻ തിരുത്തിയാട്


  ചരിത്രമടയാളപ്പെടുത്തിയ ഒരു റമളാൻ. ആളൊഴിഞ്ഞ തെരുവുകളും, അടച്ചിട്ട ആരാധനാലയങ്ങളും. കച്ചവടമില്ലാത്ത കടകൾ, മുഖം മറക്കുന്നതിനെ വിമർശിച്ചവർ മുഖം മൂടി നടക്കുന്ന കാലം. ദൂരെ ദിക്കുകളിൽ കുടുങ്ങി പോയ ഉറ്റവരെക്കുറിച്ചാലോചിച്ച് വെമ്പൽ കൊള്ളുന്ന ഹൃദയങ്ങൾ.
  മനുഷ്യ ജീവനൊന്നാകെ ഭീഷണി മുഴക്കിയ മാറാരോഗത്തിനിടയിലും വിശ്വാസിക്ക് ആശ്വാസമായെത്തിയ വിശുദ്ധ മാസം പടിയിറങ്ങുകയായ്... ചരിത്രത്തിലൊരിടം നേടിക്കൊണ്ട്.
  വലിപ്പച്ചെറുപ്പമില്ലാതെ വീടകങ്ങൾ പള്ളികളായി, ഏകനാഥനിലേക്ക് കൈ ഉയർത്തി പ്രാർത്ഥനകൾ തുടങ്ങി. ലോകനാഥനിലേക്കടുക്കാൻ ശുപാർശകരുടെ ആവശ്യമില്ലെന്ന് മാനവകുലത്തിന് തിരിച്ചറിവായി.
  പവിത്ര മാസം വിടവാങ്ങുമ്പോൾ, മാറാൻ നാം ഒരുക്കമായോ???
  തന്നിലേക്ക് മടങ്ങിയ അടിമയെ പിന്നീടൊരിക്കലും തിരിച്ചയക്കാത്തവനാണ് റബ്ബ്. നിങ്ങളെന്നോട് ചോദിക്കൂ... ഞാൻ നിങ്ങൾക്ക് നൽകാം എന്നാണ് അവൻ മനുഷ്യനോട് പറയുന്നത്.
  ബാക്കിയായ ആയുഷ്കാലം തീരും മുമ്പ് നമുക്ക് ലോക നാഥനിലേക്കടുക്കാം... അതിനായ് പരസ്പരം സഹായിക്കാം.... ഖുർആനിനെ ജീവിതമാക്കാം...

2 comments:

Anonymous said...

അമീൻ...നിന്റെ റമളാൻ വസന്തം വളരെ വിജ്ഞാന പ്രദമായിരുന്നു��
ഇത്ര ചെറുപ്പത്തിലേ വളരെ അർത്ഥവത്തും ഗഹനവുമായ വാക്കുകൾ ... അല്ലാഹു അറിവ് വർധിപ്പിക്കട്ടെ ആമീൻ....
സ്നേഹ സന്ദേശത്തിന് നന്ദി ....��

Hiba said...

👌🏻

Wikipedia

Search results