എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

ചെയ്തു തന്ന ഉപകാരത്തിന് നന്ദിയുള്ളവരാകാം...

 റമളാൻ വസന്തം 19

  മനുഷ്യനൊരു സാമൂഹിക ജീവിയാണ്. സമൂഹത്തിലെ മറ്റുള്ളവരിൽ നിന്നുള്ള സഹായ സഹകരണങ്ങളൊന്നും കൂടാതെ ജീവിക്കുകയെന്നത് അവനെ സംബന്ധിച്ചിടത്തോളം അപ്രായോഗികം.

പക്ഷെ... തനിക്ക് എത്രയൊക്കെ ഉപകാരങ്ങൾ ചെയ്ത് തന്നാലും ചെയ്തു തന്നവനോട് ഒരു നന്ദി വാക്ക് പോലും പറയുന്നതിന് പകരം അവനെ കുറ്റം പറയുന്ന അവസരം കിട്ടിയാൽ അവനെതിരെ തിരിയാൻ സന്ദർഭം കണ്ടെത്തുന്നവരാണിന്ന് പലരും.

  തനിക്ക് ഉപകാരം ചെയ്തു തരുന്നവന് വേണ്ടി പ്രാർത്ഥിക്കണമെന്ന് തിരുദൂതർ പഠിപ്പിച്ചയിടത്താണ് നമ്മിൽ പലരും ആ മനുഷ്യൻ ചെയ്തു തന്ന ഉപകാരം പോലും മറന്ന് അവനെതിരെ തിരിയുന്നതും അവനിലെ ഏതെങ്കിലും ചെറിയ ന്യൂനതകൾ പറഞ്ഞു നടക്കുന്നതും. പ്രാർത്ഥിച്ചില്ലെങ്കിലും അവനെക്കുറിച്ച് അസഭ്യം പറയാതിരിക്കുക... ഉപകാരം ചെയ്തു തന്നവനോട് നന്ദി കാണിക്കുക... അവന്ന് വേണ്ടി പ്രാർത്ഥിക്കുക... 

No comments:

Wikipedia

Search results