എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

ചെറുതാണെങ്കിലും സൂക്ഷിക്കണം...

 റമളാൻ വസന്തം 6.3


  ഒരിക്കൽ ഒരു രാജാവ് തന്റെ മന്ത്രിമാരെ വിളിച്ചു വരുത്തി അവരോട് പറഞ്ഞു. ഈ ലോകത്ത് ഉള്ളതിൽ വെച്ച് ഏറ്റവും സന്തോഷമുണ്ടാക്കുന്ന ഒരു സമ്മാനവും സങ്കടമുണ്ടാക്കുന്ന ഒരു സമ്മാനവും നിങ്ങൾ മൂന്ന് ദിവസത്തിനുള്ളിൽ കൊണ്ടു വരണം. വിവരം അറിഞ്ഞ ഉടനെ മന്ത്രിമാർ പല ഭാഗത്തേക്കും ഓട്ടമായി. ഓരോരുത്തരും ഓരോ സാധനങ്ങൾ സങ്കടിപ്പിച്ചു. അവസാനം അവധി പറഞ്ഞ ദിവസം അവർ അതെല്ലാം കൊണ്ടു വന്നു രാജാവിന്റെ സന്നിധിയിൽ പ്രദർശിപ്പിച്ചു. ഓരോരുത്തരും കൊണ്ടു വന്ന സാധനങ്ങൾ കൊണ്ട് അവിടെ നിറഞ്ഞു കവിഞ്ഞു. ആ കൂട്ടത്തിൽ ഒരു മന്ത്രി കൊണ്ടു വന്നത് ഒരു ആടിന്റെ ചെറിയ ഒരു നാവ് മാത്രം...! 

  കൂട്ടത്തിലുള്ള ആളുകളെല്ലാം ആ മന്ത്രിയെ കളിയാക്കി.. പരിഹസിച്ചു.. കുറ്റപ്പെടുത്തി...രാജാവ് അദ്ദേഹത്തോട് കോപിക്കാൻ തുടങ്ങി.. രാജാവ് ആ മന്ത്രിയോട് ചോദിച്ചു. ഞാൻ ഇത്രയും വലിയ ഒരു കാര്യം പറഞ്ഞിട്ടും നീ ഇത്ര നിസാരമായ ഒരു വസ്തു കൊണ്ടാണല്ലോ വന്നിട്ടുള്ളത്. ഉടനെ ആ മന്ത്രി രാജാവിനോട് പറയുന്നുണ്ട്. "നിങ്ങൾക്കറിയുമോ രാജാവേ.. ഈ ലോകത്ത് നിങ്ങൾ പറഞ്ഞിട്ടുള്ള രണ്ട് കാര്യവും ഇത് കൊണ്ടു നടക്കും. സന്തോഷമുണ്ടാക്കാനും സങ്കടമുണ്ടാക്കാനും ഇത് കൊണ്ടു സാധിക്കും..."

  കേവലമൊരു കഥയാണെങ്കിലും ഉൾകൊള്ളാൻ ഒരുപാടുണ്ട്. ആ മന്ത്രി കൊണ്ടു വന്നത് കേവലം ഒരു നാവായിരുന്നു എങ്കിൽ... ആ നാവിനെ കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും ഏറെയാണ്. രണ്ട് കുടുംബങ്ങളെ തമ്മിൽ സന്തോഷത്തോടെയും ആനന്ദത്തോടെയും ജീവിക്കാൻ ഈ നാവ് കൊണ്ട് സാധിക്കും. ആ രണ്ട് കുടുംബങ്ങളെ തമ്മിൽ വേർപ്പെടുത്താനും ആ നാവ് കൊണ്ടു സാധിക്കും. അയല്പക്ക ബന്ധങ്ങളെ തകർക്കാനും അതിന് കഴിയും. ഏറ്റവും നല്ല നിലയിൽ പോകുന്ന രണ്ട് സുഹൃത്തുക്കളെ തമ്മിൽ തെറ്റിക്കാനും അവരുടെ പേരിൽ ഇല്ലാത്തത് പ്രചരിപ്പിക്കാനും ആ നാവിനു കഴിയും... പരസ്പരം അകന്ന് നിൽക്കുന്ന രണ്ട് പേരെ കൂട്ടിച്ചേർക്കാനും നാവിന് കഴിയും. 

  നാവ് എന്നത് വായിൽ കിടക്കുന്ന എല്ലില്ലാത്ത ഒരു ചെറിയ അവയവം മാത്രം.. എന്നാൽ എത്ര എല്ലുകൾ പൊട്ടിക്കാനും അത് കൊണ്ടു കഴിയും. ആ നാവിനെ ഏറെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതുണ്ട്. ചുണ്ടെന്ന ഭിത്തിക്കും പല്ലെന്ന മതിലിനും പിന്നിൽ വെള്ളത്തിൽ കിടക്കുന്ന രീതിയിലാണ് നാവിനെ സംവിധാനിച്ചിരിക്കുന്നത്. അത് പെട്ടെന്നു വഴുതി പോകുന്നതാണ്. എന്നാൽ അതിനെ നിയന്ത്രിക്കുന്നതിലാണ് ഒരു വിശ്വാസിയുടെ വിജയം.

  നാവ് എന്നത് ഏറെ ഉപയോഗമുള്ള ഒരു വസ്തുവാണ്. എന്നാൽ അതിനെ കൊണ്ടുള്ള ഉപദ്രവം ഏറെ വലുതാണ്. "ബുദ്ധിയുള്ളവന്റെ നാവ് തലക്ക് പിന്നിലായിരിക്കും" അവൻ കാര്യങ്ങളെ പറ്റി ആലോചിച്ച ശേഷം സംസാരിക്കുകയുള്ളൂ എന്നാണ് പണ്ഡിതാധ്യാപനം. നാവിനെ സൂക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്നവർക്ക് സ്വർഗ്ഗമുണ്ടെന്ന് പ്രവാചക വചനം...

  അത് കൊണ്ട് നല്ലത് പറയാൻ വേണ്ടി മാത്രം നാവിനെ ഉപയോഗപ്പെടുത്തുക....

قُولُوا قَوْلًا سَدِيدًا...


റമളാൻ വസന്തം 6.0



No comments:

Wikipedia

Search results