റമളാൻ വസന്തം 4
മനുഷ്യ ഹൃദയത്തെപ്പറ്റി പറയുന്നത് അത് മാറിമറിയുന്നതാണ് എന്നാണ്. ഓരോ നിമിഷത്തിലും അതിന്റെ അവസ്ഥ മാറി മറിയുന്നു. സുഖത്തിലും പ്രയാസത്തിലുമെല്ലാം...
എന്നാൽ ഒരു വിശ്വാസി ഒരിക്കലും സന്തോഷം ലഭിക്കുമ്പോൾ അമിതമായി ആനന്ദിക്കുന്നവനും പ്രയാസങ്ങളുണ്ടാവുമ്പോൾ അമിതമായി ദുഃഖിക്കുന്നവനുമാകാൻ പാടില്ല. തനിക്ക് ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രയാസം വരുമ്പോൾ മാത്രം റബ്ബിനെ ഓർക്കുകയും അവനോട് പ്രാർത്ഥിക്കുകയും, പ്രയാസങ്ങൾ നീങ്ങി സുഖവും സന്തോഷവുമുള്ള സമയത്ത് റബ്ബിനെ മറന്നു കളയുന്നവനുമല്ല വിശ്വാസി. തനിക്ക് സംഭവിക്കുന്ന ഓരോ കാര്യവും അത് തന്റെ രക്ഷിതാവിന്റെ വിധിയാണെന്ന് തിരിച്ചറിഞ്ഞു ആ റബ്ബിൽ ഭരമേൽപ്പിച്ച് അവനിൽ അടിയുറച്ച് വിശ്വാസിക്കുന്നവനാകുമവൻ... അങ്ങനെയുള്ളവർക്കല്ലേ വിശ്വാസി എന്ന് പറയേണ്ടത്...?? അതല്ലാതെ ഓരോ നിമിഷവും ഓരോന്നിനു പിന്നാലെ പോകുന്ന, തന്റെ നാഥനെ മറന്നു പോകുന്നവനെയാണോ...??
No comments:
Post a Comment