റമളാൻ വസന്തം 25
മുള്ളുകൾക്കിടയിൽ നിൽക്കുമ്പോഴും നറുമണം പരത്തുന്ന റോസാ പൂക്കളെ കണ്ടിട്ടില്ലേ നമ്മൾ... അങ്ങനെയായിരിക്കണം നമ്മുടെ ജീവിതവും. എത്ര മാത്രം പ്രയാസപ്പെടുന്ന എത് പ്രതികൂല സാഹചര്യത്തിലാണെങ്കിലും നന്മയുടെ സുഗന്ധം പരത്തുന്നവരാകാൻ നമുക്ക് കഴിയണം. അപ്പോഴല്ലേ നമ്മളൊക്കെ യഥാർത്ഥ മനുഷ്യരാവുന്നത്...?
മരണ ശേഷം ആളുകൾ നമ്മെ അടയാളപ്പെടുത്തുന്നത് ഒരുപക്ഷേ നമ്മുടെ സ്ഥാനമാനങ്ങൾ കൊണ്ടോ നേട്ടങ്ങൾ കൊണ്ടോ ആയിരിക്കില്ല. മറിച്ച് നമ്മുടെ കാല ശേഷവും ആളുകൾക്ക് ഉപകരിക്കുന്ന നമ്മുടെ നിർമിതികളിലൂടെയായിരിക്കും.
ഈ ആയുഷ് കാലത്ത് വെറുതെ ജീവിച്ചു പോകാതെ തന്നാലാവും വിധത്തിലുള്ള നന്മകൾ മറ്റുള്ളവരിലേക്ക് എത്തിക്കാം....
No comments:
Post a Comment