റമളാൻ വസന്തം 16
മനുഷ്യൻ... ലോക രക്ഷിതാവായ അല്ലാഹു ആദം (അ) യിൽ നിന്നും ആരംഭിച്ച ഒരു സൃഷ്ടി. കേവലം മണ്ണ് കൊണ്ട് നിർമ്മിക്കപ്പെട്ട മനുഷ്യന് അഹങ്കരിക്കാൻ മാത്രം ഒന്നുമില്ല. ഐഹിക ലോകത്ത് അവന്റേതെന്ന് അവൻ കരുതുന്ന എല്ലാ കാര്യവും അവന് ദൈവം നൽകിയ അനുഗ്രഹമാണ്. അവന്റെ സമ്പത്ത് ദൈവം അവനിലേക്ക് ഏൽപ്പിച്ചു കൊടുത്തതാണ്. അവൻ നേടിയെടുക്കുന്ന ഓരോ കാര്യവും അങ്ങനെ തന്നേ...
ഇന്നിന്റെ ലോകത്ത് നമ്മുടെ നാട് വളരെ ഭീതിജനകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രാണ വായു പോലും ലഭിക്കാതെ മനുഷ്യ ജന്മങ്ങൾ പിടഞ്ഞു വീണ് മരിക്കുന്നു. എന്നിട്ടും അനുദിനം ശ്വസിച്ചു കൊണ്ടിരിക്കുന്ന ശുദ്ധ വായു സംവിധാനിച്ചു നൽകിയ ദൈവത്തോട് നന്ദി കാണിക്കാൻ പലപ്പോഴും മനുഷ്യൻ സമയം കണ്ടെത്തുന്നില്ല. ഏകദേശം മൂന്ന് സിലിണ്ടർ ഓക്സിജനാണ് ഒരു മനുഷ്യന് ഒരു ദിവസം ആവശ്യം വരുന്നത്. ഒരു സിലിണ്ടറിന് 700 രൂപ വെച്ച് കൂട്ടുമ്പോൾ ഒരു ദിവസം 2100 രൂപ... " അങ്ങനെയെങ്കിൽ ഒരു വർഷത്തിൽ നമ്മളോരോരുത്തരും ശ്വസിക്കുന്ന ഓക്സിജന്റെ വില എത്ര മാത്രമാകും..."!!! ഇത്രയും വിലയുള്ള ഓക്സിജൻ, നയാ പൈസ ചിലവില്ലാതെ യാതൊരു ഉപകരണ സംവിധാനത്തിന്റെയും സഹായമില്ലാതെ നമ്മളോരോരുത്തരെകൊണ്ടും ശ്വസിപ്പിക്കുന്ന ലോകൈക നാഥന് നമ്മളെപ്രകാരമാണ് നന്ദി കാണിക്കേണ്ടത്... എങ്ങനെയാണ് സ്തുതിക്കേണ്ടത്...
سبحان الله وبحمده سبحان الله العظيم
No comments:
Post a Comment