റമളാൻ വസന്തം- 20
അമീൻ തിരുത്തിയാട്
മനുഷ്യരെന്ന നിലയിൽ ഓരോ ദിവസവും പല തും ധാരാളമായിക്കൊണ്ട് തന്റെ സഹജീവികളോട് സംസ്കാരിക്കുന്നവരാണ് നമ്മൾ. നമ്മുക്ക് സംസ്കാരിക്കാനുളള കഴിവും നാവുമെല്ലാം അല്ലാഹു നൽകിയ അപാരമായ അനുഗ്രഹങ്ങളാണ്. ഈ അനുഗ്രഹങ്ങൾക്കെല്ലാം നാം അവനോട് നന്ദി കാണിക്കാറുണ്ടൊ? നമ്മെ പോലെ സംസാരിക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന എത്രെയെത്ര പേർ?
നമ്മുടെ നാവിനെയും സംസാരത്തേയും നാം സൂക്ഷിക്കണം പ്രവാചകൻ (സ്വ) പറഞ്ഞു:
قل خير، أو ليصمت
"നല്ലത് പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക" എത്ര നല്ല കാര്യം !!!
ഒരിക്കൽ പ്രവാചകൻ (സ്വ) പറഞതായിട്ട് നമുക്ക് കാണാൻ കഴിയും" നിങ്ങളിലാരെങ്കിലും 2 താടിയെല്ലുകൾക്കിടയിലുള്ളതിനെപറ്റിയും 2 തുടയെല്ലുകൾക്കിടയിലുളളതിനെപറ്റിയും എനിക്ക് ഉറപ്പ് തിരകയാണെങ്കിൽ നിങ്ങൾക്ക് ഞാൻ സ്വർഗ്ഗം ഉറപ്പു തരാം" അത്രയും നാശം വിതക്കാനും പ്രശ്നമുണ്ടാക്കാനും കഴിയുന്നതാണ് 'നാവ്' എന്ന അവയവം.
മനുഷ്യർ വരുത്തിവെക്കുന്ന വിപത്തിലധികവും നാവിനാൽ വിധിച്ചതാണെന്നും മുഹമ്മദ് നബി (സ്വ) പറഞ്ഞിരിക്കുന്നു.
അതു കൊണ്ട് നല്ലതുമാത്രം സംസാരിക്കാം, സംസാരം നിയന്ത്രിക്കാം...
No comments:
Post a Comment