റമളാൻ വസന്തം 12
തിരുദൂതർ പറയുന്നുണ്ട്: "ആരാണോ ഒരടിമയെ സഹായിക്കുന്നത്, ആ മനുഷ്യനെ അല്ലാഹു ഇരുലോകത്തും സഹായിച്ചു കൊണ്ടേയിരിക്കും"
ലോകം കണ്ട ഏറ്റവും വലിയ ഭരണാധികാരി തിരു നബി എല്ലായ്പോഴും ആശരണരുടെ കൂട്ടുകാരനായിരുന്നു. എന്നാൽ ആ സാധാരണക്കാരിൽ സാധാരണക്കാർക്ക് നൽകി എന്നതിനാൽ പ്രവാചകരിൽ നിന്നൊന്നും കുറഞ്ഞതായി കേട്ടിട്ടില്ല. ലോക നാഥൻ അദ്ദേഹത്തേ കൈ വെടിഞ്ഞിട്ടുമില്ല. ഉള്ളതിൽ നിന്നല്പം പങ്കുവെക്കലാണ് സഹായം. അത് സമ്പത്താകണമെന്നില്ല, ഒരു വാക്ക്, ഒരു പുഞ്ചിരി, സ്നേഹം നിറഞ്ഞ ഒരു തലോടൽ, അത് മതിയാകും പലപ്പോഴും...
കരയുന്നവന്റെ കണ്ണുനീരിനെ ചേർത്ത് നിർത്തുന്നതും ഒരാശ്വാസമാണ്.
നന്മ വറ്റാത്ത ഹൃദയങ്ങളും പുണ്യം നിറഞ്ഞ മനസ്സുകളുമാണ് ഭൂമിക്കലങ്കാരം. അതാസ്വദിക്കാനുള്ള കാതുണ്ടായാൽ മാത്രം പോരാ... നന്മയെ പുൽകാനുള്ള ഹൃദയം കൂടി വേണം. അത് ലഭിക്കാനുള്ള പ്രാർത്ഥനക്ക് കൂടിയാവണം ഈ വ്രത നാളുകൾ...
നൽകുന്നത് ഇത്തിരിയാണെങ്കിലും ലഭിക്കുന്നത് ഒത്തിരിയുണ്ടാകും...
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment