റമളാൻ വസന്തം 6
ജീവിതത്തിൽ തനിച്ചല്ലെന്ന് തോന്നിക്കാൻ ഒരു വെളിച്ചം നാം ആഗ്രഹിക്കാറില്ലേ...? ഒറ്റപ്പെട്ടുവെന്ന് മനസ്സ് പറയുമ്പോഴും കൂട്ടിനു താങ്ങായ് ചില കരങ്ങളുണ്ടെങ്കിൽ ഒരാളും തകർന്ന് പോകില്ല.
തനിക്കേറ്റവും പ്രിയപ്പെട്ടൊരാൾ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്.
വാക്കും നോക്കുമായി നമ്മളോടൊപ്പം ചേർന്ന് നിന്ന് ആശ്വസിപ്പിക്കുന്നവരുടെ മുഖമല്ലേ ഒരു വിഷമം വരുമ്പോൾ മനസ്സിലേക്കോടിയെത്തുന്നത്... അവരാണ് നമുക്കേറ്റവും പ്രിയപ്പെട്ടവർ. അത് ചിലപ്പോൾ ബന്ധുക്കളാകണമെന്നില്ല, ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കളാകാം... സഹപ്രവർത്തകരാകാം...
കരുതലും കരുണയുമാണ് വേദനിക്കുന്ന മനുഷ്യനാവശ്യം.
ഒറ്റക്കിരുന്നുള്ള റമളാനിലെ നമ്മുടെ പ്രാർത്ഥന രാവുകളിൽ നമ്മിൽ നിന്ന് ഒറ്റപ്പെട്ടു പോയവരെ ചേർത്ത് പിടിക്കാനും ചേർത്ത് നിർത്തുന്നവർക്കായ് പ്രാർത്ഥിക്കാനും നമുക്കാവണം
റമളാൻ വസന്തം 4.0
✍️ അമീൻ തിരുത്തിയാട്
No comments:
Post a Comment