എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

ദാനം സമ്പത്തിൽ നിന്ന് ഒന്നും കുറക്കുകയില്ല...

 റമളാൻ വസന്തം 11


 ദുനിയാവിൽ സാമ്പത്തികമായി പലതരത്തിലുള്ള ആവശ്യങ്ങളുള്ളവരാണ് മനുഷ്യർ. പരസ്പരം കൊണ്ടും കൊടുത്തും കഴിയേണ്ടവരുമാണ് മനുഷ്യർ. പലപ്പോഴും ദാനം നൽകുക എന്ന കാര്യത്തിൽ പലരും മടി കാണിക്കാറുണ്ട്. തന്റെ സമ്പത്തിനോട്‌ തനിക്കുള്ള അമിതമായ ആഗ്രഹം മൂലമായിരിക്കും ചിലപ്പോൾ ചിലർ അങ്ങനെ ചെയ്യുന്നത്.

ദാനം സമ്പത്തിൽ നിന്ന് ഒന്നും കുറക്കുകയില്ലെന്ന് പ്രവാചകൻ (സ്വ) പഠിപ്പിച്ചു. തന്‍റെയും കുടുംബത്തിന്‍റെയും ജീവിതാവശ്യം കഴിഞ്ഞ് ബാക്കിയുള്ളതില്‍ നിന്ന് അശരണരും ആലംബഹീനരുമായവര്‍ക്ക് ദാനം ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം. അത്തരത്തിൽ ദാന ധർമ്മം ശീലമാക്കുക വഴി ഓരോ മനുഷ്യനും ഒരുപാട് ഗുണങ്ങളും പ്രതിഫലങ്ങളും ലഭിക്കുമെന്നും പ്രവാചകൻ പഠിപ്പിക്കുന്നുണ്ട്.

  വെള്ളം തീയെ കെടുത്തും പോലെ ദാനം പാപത്തെ നീക്കികളയുമെന്ന് പ്രവാചകൻ (സ്വ). മറ്റൊരിക്കൽ റസൂൽ (സ്വ) പറയുന്നുണ്ട്: "ഒരു ഈത്തപ്പഴത്തിന്റെ ചീള് (കഷ്ണം) ദാനം ചെയ്തിട്ടെങ്കിലും നിങ്ങൾ നരകത്തെ തടുക്കുക" നരകത്തിൽ നിന്ന് രക്ഷപ്പെടുത്താനും ദാന ധർമ്മത്തിന് സാധിക്കും.

  തന്റെ കയ്യിലുള്ളതിൽ നിന്നും തനിക്കേറ്റവും ഇഷ്ടപ്പെട്ടത്, അത് വളരെ കുറച്ചാണെങ്കിലും ദാനം ചെയ്യുക. അത് വഴി റബ്ബിന്റെ പ്രീതി നേടിയെടുക്കുക... 

No comments:

Wikipedia

Search results