റമളാൻ വസന്തം 9
"ജീവിതത്തിലേ പല അസ്വസ്ഥതകളെയും അതിജീവിക്കാനുള്ള മരുന്ന് പുഞ്ചിരിയാണത്രേ..."
അതെ, ഒരു പുഞ്ചിരി കൊണ്ട് തീരാവുന്ന പ്രശ്നങ്ങളെ നമുക്കിടയിലുള്ളൂ... പരസ്പരം കണ്ടു മുട്ടിയാൽ മുഖം തിരിച്ചു കളയുന്ന സ്വഭാവത്തിൽ നിന്നും തന്റെ സഹോദരനെ കാണാത്തിരുന്നാൽ അവനെ അന്വേഷിച്ചു പോകുന്നവനായി മാറാൻ നമുക്ക് കഴിയണം.. പുഞ്ചിരി എല്ലാ പ്രശനങ്ങൾക്കും ഉത്തമ പരിഹാരമാണ്. പ്രവാചകൻ മുഹമ്മദ് നബി തന്റെ അനുജരന്മാരോട് പറയുന്നുണ്ട്...
ابتسامتك في وجه اخيك لك صدقة...
നിന്റെ സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നതിൽ നിനക്ക് സ്വദഖയുണ്ട്, പ്രതിഫലമുണ്ട്.. അങ്ങനെയെങ്കിൽ എത്രമാത്രം പ്രതിഫലങ്ങളാണല്ലേ നമ്മളോരോരുത്തരും നഷ്ടപ്പെടുത്തിയത്..
പുഞ്ചിരിക്കുക.. തന്റെ സഹോദരന്റെ മുഖത്ത് നോക്കി.. മനസ്സറിഞ്ഞു കൊണ്ട് തന്നേ... അതിൽ നമുക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല ല്ലോ...
No comments:
Post a Comment