പുതു വിദ്യാഭ്യാസ രീതിയിലുള്ള ആദ്യ ക്ലാസിൽ ഒന്നാം തരത്തിലെ കുരുന്നുകൾക്ക് വേണ്ടി ക്ലാസവദരിപ്പിച്ച അധ്യാപികയെ ട്രോളുന്ന ട്രോളന്മാർക്ക് നൽകാനുള്ളത് പുച്ഛം മാത്രം...
ഒന്നാം ക്ലാസിലെ കുട്ടികളെ ഈ രീതിയിലല്ലാതെ പിന്നെ എങ്ങനെയാ പഠിപ്പിക്കേണ്ടത്...? മുതിർന്ന ക്ലാസുകളിൽ ഉള്ളത് പോലെ മസിലും പിടിച്ചിട്ട് ആണോ അവരെ പഠിപ്പിക്കേണ്ടത്...?
അതോ ന്യട്ടന്റെ ചലന നിയമങ്ങളാണോ അവർക്ക് പഠിപ്പിക്കേണ്ടത്...?
തികച്ചും വേറിട്ടതും മാതൃകാപരമായതുമായ ടീച്ചർ റുടെ അധ്യാപന രീതി അഭിനന്ദനാർഹം... അംഗീകാരങ്ങളും അഭിനന്ദനങ്ങളും ഏറ്റു വാങ്ങേണ്ടവർ പരിഹസിക്കപ്പെടുന്നത് ശരിയല്ല.
എന്ത് കിട്ടിയാലും ട്രോളി നടക്കുന്ന ട്രോളന്മാരോട് ഒരു ചോദ്യം കൂടി. ആ ടീച്ചർ അവതരിപ്പിച്ച അത്രയില്ലെങ്കിലും നാല് വരികളെങ്കിലും നാലാളുകൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ...? ട്രോളന്മാർ വന്ന വഴി മറക്കാതിരിക്കുക.
സായ് ശ്വേത എന്ന അധ്യാപികക്ക് അഭിനന്ദനങ്ങൾ... ടീച്ചർക്കൊപ്പം...
No comments:
Post a Comment