എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന വസന്ത കാലം...

 റമളാൻ വസന്തം 6.1


  വീണ്ടുമൊരു വസന്തകാലത്തിലേക്ക് കൂടെ നമ്മൾ പ്രവേശിച്ചു. വ്രത വിശുദ്ധിയുടെ 4 ദിനങ്ങൾ കഴിഞ്ഞു പോയ്‌... ബാക്കിയുള്ളതെത്രയെന്നോ... എത്ര നോമ്പുകൾ അനുഷ്ഠിക്കാൻ സാധിക്കുമെന്നോ നമുക്കറിയില്ല.... 

  വന്നു കിട്ടിയ ഈ വസന്തകാലത്തെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാൻ നമുക്കാവണം.

  വ്രത വിശുദ്ധിയുടെ പവിത്രമായ ദിവസങ്ങളിൽ മനസ്സും ശരീരവും പുണ്യത്തിനായ് ഉപയോഗപ്പെടുത്തണം..

  ആദ്യ പത്തിന്റെ ആദ്യ ഭാഗം കഴിഞ്ഞു പോവുകയാണ്. കഴിഞ്ഞു പോയതിനേക്കാൾ മികച്ചതായ് ഇനിയുള്ളതിനെ മാറ്റണമെങ്കിൽ അവിടെ ആദ്യം ഭംഗിയാക്കേണ്ടത് മനസ്സുകളെയാണ്. മനസ്സുകൾ ശുദ്ധമാക്കിയാൽ ഒരുവന്റെ കർമങ്ങളെ അവന് ശുദ്ധീകരിക്കാൻ സാധിക്കും...

  റമളാനിനെ കൃത്യമായി ക്രമീകരിക്കണം നമ്മൾ....ഓരോ ദിവസവും എത്ര മാത്രം ഖുർആൻ പാരായണം ചെയ്യുന്നു... ദാനധർമങ്ങൾ എത്ര മാത്രം നൽകുന്നു.. അപരനെ സഹായിക്കാൻ എത്ര മാത്രം സമയം കണ്ടെത്തുന്നു.. ലോക നാഥനിലേക്ക് മടങ്ങുന്ന സമയമെത്ര... ❓ ഇങ്ങനെ ഓരോന്നും കൃത്യമായി ക്രമീകരിക്കണം... അങ്ങനെയെങ്കിലെ ഈ റമളാനും പൂർണമായി ഉപയോഗപെടുത്തിയ ഭാഗ്യവാന്മാരിൽ ഉൾപ്പെടാൻ സാധിക്കുകയുള്ളൂ...

  റമളാൻ കൊണ്ട് സൂക്ഷ്മതയും ധന്യതയും ഉണ്ടാക്കുന്നതോടൊപ്പം തന്നെ അന്യനെ കുറിച്ചറിയാൻ... അന്യന്റെ പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും തന്റേത് കൂടിയായി കാണാൻ നമുക്കാകണം.

  ഖുർആനിനെ നാം അടുത്തറിയണം. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ ആ ഖുർആനിലേക്ക് മടങ്ങാൻ നമുക്ക് കഴിയണം. അത് മരുന്നാണ്... ശമനമാണത്. ഖുർആനിൽ മനുഷ്യർക്ക് ശമനമുണ്ടെന്നാണ് ദൈവികാധ്യാപനം... മനസ്സൊന്നു തളരുമ്പോൾ ജീവിതം വല്ലാണ്ട് പ്രയാസപെടുമ്പോൾ ആ ഗ്രന്ഥത്തിലേക്ക് മടങ്ങി ആ ശമനമുൾകൊള്ളാൻ നമുക്കാവണം. അതിനായ് നമ്മുടെ മനസ്സിനെ പാകപെടുത്തണം.

  പാപങ്ങളെ കഴുകി കളയാനും കൂടെയുള്ള മാസമാണിത്... മനുഷ്യൻ തെറ്റ് ചെയുന്നവനാണ്. എന്നാലോ അവന്റെ രക്ഷിതാവ് എല്ലാം പൊറുത്തു കൊടുക്കുന്നവനും... ആ നാഥനിലേക്ക് മടങ്ങി പൊറുക്കലിനെ നേടാൻ നമുക്കാവണം... അതിനായ് ഈ റമളാനിൽ നമുക്ക് മത്സരിക്കാം....


റമളാൻ വസന്തം 6.0

✍️ അമീൻ തിരുത്തിയാട്



No comments:

Wikipedia

Search results