എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

തേടി കൊണ്ടേയിരിക്കുക, അതിരുകളില്ലാതെ നൽകാൻ റബ്ബ് റെഡിയാണ്

റമളാൻ വസന്തം 8.5


തേടി കൊണ്ടേയിരിക്കുക, അതിരുകളില്ലാതെ നൽകാൻ റബ്ബ് റെഡിയാണ്


  പരിശുദ്ധ മാസത്തിന്റെ അവസാന പത്തിൽ, ഏറെ ശ്രേഷ്ഠമായ ദിനങ്ങളിലൂടെയാണല്ലേ സഞ്ചരിക്കുന്നത്, റബ്ബിന്റെ പ്രതിഫലം പരമാവധി നേടിയെടുക്കാനുള്ള മത്സരങ്ങൾ...

  ഏറെ വിശിഷ്ഠമായ ഒറ്റ രാവിന്റെ ദിവസങ്ങളിൽ റബ്ബിനോട് തേടാൻ മടിയുള്ളവരായി പലപ്പോഴും നമ്മൾ മാറി പോകുന്നുണ്ടോ...? 

  പ്രിയരെ, നിങ്ങളെന്നോട് ചോദിച്ചോളൂ... ഞാൻ നിങ്ങൾക്ക്‌ നൽകാമെന്ന് ഉറപ്പ് പറയുന്നൊരു റബ്ബുള്ളപ്പോ ചോദിക്കാൻ നമ്മളെന്തിന് മടിക്കണം. 

ചെയ്തു പോയ പാപങ്ങളെ കുറിച്, ജീവിതത്തിൽ ഇനിയും നേടാനുള്ളതിനെ പറ്റി, സദുദ്ദേശങ്ങൾക്ക് വേണ്ടി... എല്ലാത്തിനും നമ്മോടേറ്റവും അടുത്ത് നിൽക്കുന്നവനായ ആ റബ്ബിനോട് സധാ ചോദിച്ചു കൊണ്ടേയിരിക്കുക... തീർച്ചയായും അവൻ മറുപടി നൽകുന്നവൻ തന്നെ...

  തേടുക, സ്വന്തത്തിനും... മറ്റുള്ളവർക്കും... മറ്റുള്ളവർക്ക് വേണ്ടി നടത്തുന്ന പ്രാർത്ഥനകൾ തടയപ്പെടുന്നതല്ല എന്ന പ്രവാചകധ്യാപനവും നമുക്കോർക്കാം.. അങ്ങനെ ഈ റമളാൻ കൊണ്ട് വന്നു പോയ പാപങ്ങളൊക്കെ കഴുകി കളഞ്ഞു പാപ മുക്തമായ മനസ്സുമായി നമുക്ക് റബ്ബിലേക്കടുക്കാം...

أوصيكم بالدعاء

No comments:

Wikipedia

Search results