റമളാൻ വസന്തം 11
വിശ്വാസിയെ സംബന്ധിച്ചിടത്തോളം റബ്ബിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും അവന്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയും അത്യാവശ്യമാണ്. ഇഹലോക സമാധാനത്തിനും പരലോക മോക്ഷത്തിനും ഇത് കൂടിയേ തീരൂ...
അന്യരിൽ നിന്നെന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചു കഴിയുന്നതിനാലാകാം ജീവിതത്തിൽ നിരാശ പരക്കുന്നത്.
എത്ര നൽകിയാലും വറ്റാത്ത കാരുണ്യത്തിന്റെ കരുണാനിധിയാണ് റബ്ബ്. ആ കാരുണ്യവും അനുഗ്രഹവുമെല്ലാം നമുക്കായ് സംവിധാനിച്ചതാണ്. പടപ്പുകളോട് യാചിക്കാതെ റബ്ബിലേക്ക് കൈ ഉയർത്തി യാചിച്ച് നോക്കിയിട്ടുണ്ടോ... അതൊരാത്മ നിർവൃതിയാണ്. ദുനിയാവാണ്, ദുഃഖങ്ങളുണ്ടാകുമെങ്കിലും എന്റെ റബ്ബ് എന്നെ കൈവിടില്ലെന്ന ആശ്വാസമാണത് നൽകുന്നത്.
നിങ്ങളെന്നോട് ചോദിക്കൂ... ഞാൻ നിങ്ങൾക്ക് നൽകാം എന്നാണ് റബ്ബ് പറയുന്നത്.
സൃഷ്ടികളിലേക്കല്ല, സൃഷ്ടാവിലേക്കാണ് കരങ്ങളുയർത്തേണ്ടത്. ആരുമൊന്നും നൽകിയില്ലെങ്കിലും എനിക്കെന്റെ റബ്ബ് കരുതിവെച്ചിട്ടുണ്ട്, അത് ചോദിച്ചു വാങ്ങാനുള്ള അവസരമാണ് നമുക്കീ റമളാൻ രാവുകൾ....
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment